• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: പിണറായി വിജയൻ

ckmnews by ckmnews
July 8, 2026
in Kerala, Politics
A A
റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: പിണറായി വിജയൻ
0
SHARES
128
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്റ്റിൽ അന്ത്യോദയ അന്നയോജന (AAY) പദ്ധതിയുടെ ഗുണഭോക്തൃ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനുള്ള കേന്ദ്രസർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ പുതിയ ഭേദഗതി നിർദേശങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചത്.

പദ്ധതിയുടെ മാനദണ്ഡം കുടുംബത്തിന് പകരം വ്യക്തിഗത അടിസ്ഥാനത്തിലാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. പുതിയ നിർദേശപ്രകാരം ഒരാൾക്ക് 7 കിലോഗ്രാം ഭക്ഷ്യധാന്യം മാത്രമായിരിക്കും ലഭിക്കുക. നിലവിൽ ഒരു കുടുംബത്തിന് ഉറപ്പുനൽകുന്ന 35 കിലോഗ്രാം ഭക്ഷ്യധാന്യം, ചെറിയ കുടുംബങ്ങൾക്ക് ഇതോടെ വലിയ തോതിൽ നഷ്ടമാകും. അതേസമയം, കുടുംബാംഗങ്ങളുടെ എണ്ണം എത്രയായാലും ആകെ ലഭിക്കുന്ന വിഹിതം പ്രതിമാസം 35 കിലോഗ്രാമായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാവപ്പെട്ടവരുടെ റേഷൻ വിഹിതം ഘട്ടംഘട്ടമായി വെട്ടിക്കുറയ്ക്കാനും ഫുഡ് സെക്യൂരിറ്റി നിയമത്തെ അട്ടിമറിക്കാനുമുള്ള ഗൂഢശ്രമമാണിതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്റ്റിൽ അന്ത്യോദയ അന്നയോജന (AAY) പദ്ധതിയുടെ ഗുണഭോക്തൃ മാനദണ്ഡം കുടുംബത്തിന് പകരം വ്യക്തിഗത അടിസ്ഥാനത്തിലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പാവപ്പെട്ടവരുടെ റേഷൻ വിഹിതം ഘട്ടംഘട്ടമായി വെട്ടിക്കുറയ്ക്കാനും ഫുഡ് സെക്യൂരിറ്റി നിയമത്തെ തന്നെ അട്ടിമറിക്കാനുമുള്ള കേന്ദ്രത്തിന്റെ ഗൂഢശ്രമമാണ് ഈ ഭേദഗതി നിർദേശത്തിൽ കാണുന്നത്.
ഒരാൾക്ക് 7 കിലോഗ്രാം എന്ന പുതിയ ഭേദഗതി നിർദേശം വഴി ​നിലവിൽ ഒരു കുടുംബത്തിന് ഉറപ്പുനൽകുന്ന 35 കിലോഗ്രാം ഭക്ഷ്യധാന്യം, ചെറിയ കുടുംബങ്ങൾക്ക് വലിയ തോതിൽ നഷ്ടമാകുന്ന നിലയാണ്. അതേസമയം കുടുംബാംഗങ്ങളുടെ എണ്ണം എത്രതന്നെയായാലും അവർക്ക് ലഭിക്കുന്ന ആകെ വിഹിതം പ്രതിമാസം 35 കിലോഗ്രാം ആയി പരിമിതപ്പെടുത്തിയിരിക്കുകയുമാണ്.
​കുടുംബാസൂത്രണവും ജനസംഖ്യാ നിയന്ത്രണവും മികച്ച രീതിയിൽ നടപ്പാക്കിയ കേരളം പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന രീതിയിലാണ് കേന്ദ്രത്തിന്റെ ഈ പുതിയ നീക്കം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മൊത്തം ഭക്ഷ്യധാന്യ വിഹിതം ഇല്ലാതാക്കാനാണ് കേന്ദ്രം നോക്കുന്നത്. ​2011 ലെ സെൻസസ് പ്രകാരമുള്ള ഗുണഭോക്തൃ പട്ടിക പുതുക്കി അർഹരായ ലക്ഷക്കണക്കിന് ആളുകളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു പകരം കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വഴങ്ങി റേഷൻ സംവിധാനത്തെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
സാധാരണക്കാരന്റെ റേഷൻ അവകാശം കവർന്നെടുക്കുന്ന ഈ ഭേദഗതി അടിയന്തരമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം. കേന്ദ്രത്തിനെതിരെ ജനദ്രോഹ നടപടിക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതുമുണ്ട്. ഈ വിഷയത്തിൽ കേരളത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കാനും റേഷൻ അവകാശം സംരക്ഷിക്കാനും സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
92
‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
107
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
155
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
198
Next Post
മഴകനക്കും’കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴകനക്കും'കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Recent News

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

October 9, 2026
38
ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

October 9, 2026
324
പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

October 9, 2026
123
കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025