• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

കൊളംബിയയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വീഴ്ത്തി സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍; എതിരാളികള്‍ അര്‍ജന്റീന

ckmnews by ckmnews
July 8, 2026
in Sports
A A
കൊളംബിയയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വീഴ്ത്തി സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍; എതിരാളികള്‍ അര്‍ജന്റീന
0
SHARES
65
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫുട്‌ബോള്‍ ലോകകപ്പിലെ ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊളംബിയയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കീഴടക്കി സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍. കാനഡയിലെ വാന്‍കൂവറില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 4-3 നാണ് സ്വിസ് പട വിജയം പിടിച്ചെടുത്തത്. ഇതോടെ ലാറ്റിനമേരിക്കന്‍ ശക്തികള്‍ അവസാന എട്ടിലെത്താനാകാതെ മടങ്ങി. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളികള്‍.

ആദ്യ പകുതി മുതല്‍ ഇരുടീമുകളും കടുത്ത പ്രതിരോധം തീര്‍ത്തതോടെ മത്സരത്തില്‍ ഗോള്‍ അവസരങ്ങള്‍ കുറവായിരുന്നു. പന്തടക്കത്തില്‍ കൊളംബിയ മുന്നിട്ടുനിന്നെങ്കിലും സ്വിസ് പ്രതിരോധക്കോട്ട തകര്‍ക്കാന്‍ ലൂയിസ് ഡയസ് നയിച്ച കൊളംബിയന്‍ മുന്നേറ്റ നിരയ്ക്ക് സാധിച്ചില്ല. കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോള്‍ കൊളംബിയയുടെ ജോണ്‍ ലൂക്കുമിയുടെ ഒരു മികച്ച ഹെഡ്ഡര്‍ സ്വിസ് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചത് അവര്‍ക്ക് വലിയ തിരിച്ചടിയായി. സ്വിസ് ഗോള്‍കീപ്പര്‍ ഗ്രെഗര്‍ കോബലിന്റെ മിന്നും പ്രകടനവും സ്വിറ്റ്സര്‍ലന്‍ഡിന് തുണയായി. ഒടുവില്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ കൊളംബിയന്‍ താരങ്ങളായ ഡാവിന്‍സണ്‍ സാഞ്ചസ്, കുച്ചോ ഹെര്‍ണാണ്ടസ് എന്നിവരുടെ ഷോട്ടുകള്‍ പിഴച്ചപ്പോള്‍, യുവാന്‍ ക്വിന്റേറോ, ജാമിന്റണ്‍ കാമ്പാസ്, ലൂയിസ് ഡയസ് എന്നിവര്‍ ലക്ഷ്യം കണ്ടു.

സ്വിറ്റ്സര്‍ലന്‍ഡിന്റെ മാനുവല്‍ അകാഞ്ചിയുടെ ഷോട്ട് കൊളംബിയന്‍ കീപ്പര്‍ തടുത്തുവെങ്കിലും ക്യാപ്റ്റന്‍ ഗ്രാനിറ്റ് ഷാക്ക, സെക്കി അംദൗനി, സെഡ്രിക് ഇറ്റന്‍, റൂബന്‍ വര്‍ഗാസ് എന്നിവര്‍ പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ച് സ്വിസ് പടയ്ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പാക്കുകയായിരുന്നു. ജൂലൈ 11 ശനിയാഴ്ച കാന്‍സാസ് സിറ്റിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡ് അര്‍ജന്റീനയെ നേരിടും. മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ തകര്‍ത്താണ് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയത്.

Related Posts

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ
Sports

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
53
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
0
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
59
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ
National

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
29
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
48
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Sports

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
51
Next Post
ബംഗാളിൽ 11-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

ബംഗാളിൽ 11-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

Recent News

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
1
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
2
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
3
തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

October 10, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025