പൊന്നാനി : നിയോജക മണ്ഡലത്തിൽ നിന്നുള്ള എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. എം കെ സക്കീർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ചന്തപ്പടിയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.ജിംറോഡിലെ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസായ ഇമ്പിച്ചിബാവ മന്ദിരത്തിൽ നിന്ന് പ്രകടനമായാണ് പത്രിക സമർപ്പിക്കാനെത്തിയത്. പി നന്ദകുമാർ, പ്രൊഫ. എം എം നാരായണൻ, പി കെ ഖലീമുദ്ധീൻ, ടി എം സിദ്ധീഖ്, ടി സത്യൻ തുടങ്ങിയ നേതാക്കളുമായാണ് എത്തിയത്.








