ചങ്ങരംകുളം:കെ.എസ്.ആർ.ടി.സി പ്രിയദർശിനി സൗജന്യ യാത്ര 100 ദിവസം പൂർത്തിയാക്കിയതിന്റെ ഭാഗമായി ആലംകോട് നന്നംമുക്ക് യു.ഡി.എഫ് വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ ചങ്ങരംകുളം ഹൈവേയിൽ വിജയാഘോഷം നടത്തി.മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുജിത സുനിലിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികൾ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാന്ദ്നി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, വാർഡ് മെമ്പർമാർ,മഹിളാ കോൺഗ്രസ്, വനിതാ ലീഗ് ഭാരവാഹികൾ,കോൺഗ്രസ് മണ്ഡലം നേതാക്കൾ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ അനില വളയംകുളം നന്ദി രേഖപ്പെടുത്തി.







