കൂറ്റനാട്:കേരള പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ കൂറ്റനാട് കെന്റ് പബ്ലിക്ക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച
കേരളപ്പിറവി വാരാഘോഷം-2026ന്റെ സമാപന സമ്മേളനത്തിന്റെ
ഉദ്ഘാടനം
മലയാള ചലച്ചിത്ര കലാ സംവിധായകനും സംസ്ഥാന ഫിലിം അവാർഡ് ജേതാവുമായ അജയൻ ചാലിശ്ശേരി
നിർവ്വഹിച്ചു.സ്കൂൾ പ്രധാന അധ്യാപിക ഡോ:ഷീല സ്വാഗതം ആശംസിച്ച ചടങ്ങിനു കേരള പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി അധ്യക്ഷത വഹിച്ചു.വൃക്ഷ തൈ കൈമാറ്റം പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന കോർഡിനേറ്റർ എൻ.ഷാജി തോമസ് നിർവഹിച്ചു.കേരള പ്രകൃതി സംരക്ഷണ സംഘം ചാരിറ്റി കൺവീനർ അഷറഫ് ആൽത്തറ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ബ്രോഷർ കൈമാറ്റം നടത്തി.
സ്കൂൾ അധ്യാപകരായ കെ.ആർ.വീണ,ശ്രീദേവി ദേവരാജൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികളായ അൽഫോൺസ് വർക്കി,ആദിദേവ് ജയേഷ്,ആദിത്യ മേനോൻ എന്നിവർക്ക് മെഡലും വൃക്ഷ തൈകളും സമ്മാനമായി നൽകി.വേദിയിൽ വെച്ച് അവാർഡ് ജേതാവിനുള്ള ആദരവ് കൈമാറി.
യുവതലമുറയുടെ ഭാവി നശിപ്പിക്കുന്ന ലഹരി വസ്തുക്കൾക്കെതിരെയും,മാലിന്യ നിർമ്മാജനത്തിനായും പ്രവർത്തിക്കുമെന്ന് വിദ്യാർത്ഥികൾ ഉറപ്പു നൽകി.






