എടപ്പാൾ:എടരിക്കോട് പി.കെ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാ ശാസ്ത്രമേളയിൽ എടപ്പാൾ സബ് ജില്ലയിലെ മോഡേൺ ഹയർ സെക്കൻഡറി സ്കൂൾ പോട്ടൂർ,ഹയർ സെക്കൻഡറി വിഭാഗം സയൻസ് മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 91 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിലാണ് ഈ അഭിമാന നേട്ടം.
ഹയർ സെക്കൻഡറി അധ്യാപകൻ ശ്രീ. വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലും മേൽനോട്ടത്തിലുമാണ് വിദ്യാർത്ഥികൾ മത്സരങ്ങൾക്കായി തയ്യാറെടുത്തത്. എടപ്പാൾ സബ് ജില്ലാ ശാസ്ത്രമേളയിലും ഹയർ സെക്കൻഡറി വിഭാഗം സയൻസ് ഓവറോൾ ചാമ്പ്യൻഷിപ്പ് മോഡേൺ HSS പോട്ടൂരിനായിരുന്നു.സബ് ജില്ലാ തലത്തിലെ വിജയം ജില്ലാ തലത്തിലും ആവർത്തിച്ച് ഓവറോൾ കിരീടം നിലനിർത്താനായതിന്റെ വലിയ സന്തോഷത്തിലാണ് അധ്യാപകരും വിദ്യാർത്ഥികളും.
മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളായ മുഹമ്മദ് റിഹാൻ വി.വി., സയാ ഫാതിം എം കെ ,ഫാത്തിമ മിൻഹ എന്നിവർ IOT, റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നീ ഇനങ്ങളിൽ സംസ്ഥാനതല മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.സ്കൂൾ ചെയർമാൻ ഡോ. അലീബാവാ ഹാജി, സ്കൂൾ മാനേജർ എൻ മൊയ്തുണ്ണി, സെക്രട്ടറി ഹസ്സൻ മൗലവി, പ്രിൻസിപ്പൽ സുഭാഷ് എ വി, വൈസ് പ്രിൻസിപ്പൽ അബ്ദുൽ അസീസ് എന്നിവർ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.







