• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അതുല്യ പ്രതിഭകളായ നെടുമുടി വേണുവും, പി.ബാലചന്ദ്രനുംഅവസാനമായി ഒരുമിച്ച സിനിമഡോ.ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച് മരങ്ങളുടെ വീട്’ – 20 ന് തിയേറ്ററിലെത്തും.

ckmnews by ckmnews
November 7, 2026
in UPDATES
A A
അതുല്യ പ്രതിഭകളായ നെടുമുടി വേണുവും, പി.ബാലചന്ദ്രനുംഅവസാനമായി ഒരുമിച്ച സിനിമഡോ.ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച് മരങ്ങളുടെ വീട്’ – 20 ന് തിയേറ്ററിലെത്തും.
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ദേശീയ പുരസ്കാര ജേതാവും , രാജ്യത്തെ പ്രമുഖ ചലച്ചിത്രകാരനുമായ ഡോ.ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച്മരങ്ങളുടെ വീട്’
ഈ മാസം 20 ന് തിയേറ്ററിലെത്തും. അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ച ചിത്രമാണ് ‘ഓറഞ്ച് മരങ്ങളുടെ വീട്.’ മലയാളത്തിന്റെ അനശ്വര അഭിനയ പ്രതിഭകളായ നെടുമുടി വേണുവും, പി.ബാലചന്ദ്രനും ഒരുമിച്ച് വെള്ളിത്തി രയിലെത്തിയ
അവസാന ചിത്രവുമാണിത്. മലയാള സിനിമയെ ലോക സിനിമയുടെ നെറുകയിൽ എത്തിച്ച വിഖ്യാതനായ ചലച്ചിത്രകാരനായ ഡോ ബിജുവിന്റെ ഏറെ പുതുമയുള്ള ചിത്രമാണ് ഓറഞ്ച് മരങ്ങളുടെ വീട്.

ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയ സാമുവൽ (നെടുമുടി വേണു), തനിക്ക് എവിടെയോ നഷ്ടപ്പെട്ടുപോയ സ്വന്തം ആത്മാവിന്റെ ഒരു ഭാഗം തേടുകയാണ് , ചിത്രത്തിന്റെ ഇതിവൃത്തം ഇങ്ങനെ തുടങ്ങുന്നു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മകൻ ഡേവിസിന്റെ (പ്രകാശ് ബാരെ) നിർബന്ധത്തിനു വഴങ്ങി നഗരത്തിലെ ഒരു ഫ്ലാറ്റിൽ കഴിയേണ്ടിവരുന്ന അയാൾക്ക് ജീവിതം വീർപ്പുമുട്ടലാകുന്നു.

ഒരു അപകടത്തെത്തുടർന്ന് സാമുവൽ ആശുപത്രിയിലാകുന്നതോടെ ഡേവിസും മകൻ സ്റ്റീവും (ഗോവർദ്ധനൻ) നാട്ടിലെത്തുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആശുപത്രി കിടക്കയിൽ നിന്ന് സാമുവൽ അപ്രത്യക്ഷനാകുന്നു – കൂട്ടിന് കൊച്ചുമകൻ സ്റ്റീവും

അവിടെനിന്ന് ഉദ്വേഗജനകമായ ഒരു യാത്രയാണ് ചിത്രം പറയുന്നത്. ഒരു വശത്ത്, തന്റെ പഴയ ചങ്ങാതിമാരെയും (പി. ബാലചന്ദ്രൻ, ജയപ്രകാശ് കുളൂർ) ഓറഞ്ച് തോട്ടങ്ങളുടെ മാന്ത്രികതയെയും തേടി മുത്തശ്ശനും കൊച്ചുമകനും നടത്തുന്ന യാത്ര. മറുവശത്ത്, കാണാതായ അച്ഛനെയും മകനെയും തിരഞ്ഞ് പരക്കം പായുന്ന ഡേവിസും സുഹൃത്ത് മാത്യൂസും (ദീപൻ ശിവരാമൻ).

നഷ്ടപ്പെടുന്ന വേരുകളും, തലമുറകൾ തമ്മിലുള്ള സംഘർഷവും, പ്രകൃതിയുമായുള്ള ആത്മബന്ധവും ഹൃദയസ്പർശിയായി ആവിഷ്കരിക്കുന്ന റോഡ് മൂവിയാണ് ചിത്രമെന്ന് സംവിധായകൻ ഡോ. ബിജു വ്യക്തമാക്കി. പ്രായമാകുന്ന മനുഷ്യരോട് നമ്മൾ എങ്ങനെ പെരുമാറുന്നു, അവരുടെ ഓർമ്മകളെയും, ആഗ്രഹങ്ങളെയും, സ്വാതന്ത്ര്യത്തെയും എത്രമാത്രം മാനിക്കുന്നു എന്ന ചോദ്യമാണ് സിനിമ ഉയർത്തുന്നത് ,
അദ്ദേഹം പറയുന്നു.

മലയാള നാടകവേദിയിലെ ഒട്ടനവധി പ്രതിഭകളുടെ അപൂർവ്വ സംഗമ വേദിയായിരുന്നു സിനിമയുടെ ലൊക്കേഷൻ. നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട വേണുച്ചേട്ടന്റെയും ബാലേട്ടന്റെയും അവിസ്മരണീയ പ്രകടനം ബിഗ് സ്ക്രീനിൽ ഒരുവട്ടം കൂടി കാണാനുള്ള അസുലഭാവസരം കൂടിയാണീ ‘ഓറഞ്ച് മരങ്ങുടെ വീട്’

മൂവി നൊമാഡ്‌സ് – സിലിക്കൺ മീഡിയ. എന്നിവയുടെ ബാനറിൽ, ഇൻവിസ് മൾട്ടിമീഡിയയുടേയും വിസ്റ്റ വിഎഫ്എക്‌സിന്റെയും സിംഗപ്പൂർ കൈരളി ഫിലിം ഫോറത്തിന്റെ യും സഹകരണത്തോടെ സിറാജ് ഷാ, വിജയശ്രീ ബിജുകുമാർ, ഉഷാദേവി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. സഹ നിർമ്മാതാവ് – എംജി രാധാകൃഷ്ണൻ ഉണ്ണിത്താൻ. ഛായാഗ്രഹണം – യദു രാധാകൃഷ്ണൻ, എഡിറ്റിംഗ് – ഡേവിസ് മാനുവൽ, കലാസംവിധാനം – അജയൻ വി കാട്ടുങ്കൽ, സംഗീതം – സന്തോഷ് ചന്ദ്രൻ. പി.ആർ.ഒ -പി.ആർ. സുമേരൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയിലുള്ളത്.

Related Posts

നാടിന്റെ അഭിമാനം കെ വി മുഹമ്മദ് ഇസാനെ അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉപഹാരം നൽകി ആദരിച്ചു
UPDATES

നാടിന്റെ അഭിമാനം കെ വി മുഹമ്മദ് ഇസാനെ അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉപഹാരം നൽകി ആദരിച്ചു

November 7, 2026
4
എം.എൽ.എ ഇടപെട്ടു; മാസങ്ങൾ നീണ്ട കാളാച്ചാൽ ടവർ തർക്കത്തിന് പരിഹാരം
UPDATES

എം.എൽ.എ ഇടപെട്ടു; മാസങ്ങൾ നീണ്ട കാളാച്ചാൽ ടവർ തർക്കത്തിന് പരിഹാരം

November 7, 2026
20
മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ മോഡേൺ എച്ച്എസ് എസ് പോട്ടൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
UPDATES

മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ മോഡേൺ എച്ച്എസ് എസ് പോട്ടൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

November 7, 2026
2
കേരളപ്പിറവി വാരാഘോഷ സമാപനം കെന്റ് പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിച്ചു
UPDATES

കേരളപ്പിറവി വാരാഘോഷ സമാപനം കെന്റ് പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിച്ചു

November 7, 2026
2
എരമംഗലം മഖാം ആണ്ടുനേർച്ചയും ഉറൂസും സ്വലാത്ത് വാർഷികവും ഭക്തിനിർഭരമായ അന്തരീക്ഷത്തില്‍ തുടക്കം
UPDATES

എരമംഗലം മഖാം ആണ്ടുനേർച്ചയും ഉറൂസും സ്വലാത്ത് വാർഷികവും ഭക്തിനിർഭരമായ അന്തരീക്ഷത്തില്‍ തുടക്കം

November 7, 2026
2
വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചു
UPDATES

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചു

November 7, 2026
2

Recent News

അതുല്യ പ്രതിഭകളായ നെടുമുടി വേണുവും, പി.ബാലചന്ദ്രനുംഅവസാനമായി ഒരുമിച്ച സിനിമഡോ.ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച് മരങ്ങളുടെ വീട്’ – 20 ന് തിയേറ്ററിലെത്തും.

അതുല്യ പ്രതിഭകളായ നെടുമുടി വേണുവും, പി.ബാലചന്ദ്രനുംഅവസാനമായി ഒരുമിച്ച സിനിമഡോ.ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച് മരങ്ങളുടെ വീട്’ – 20 ന് തിയേറ്ററിലെത്തും.

November 7, 2026
3
നാടിന്റെ അഭിമാനം കെ വി മുഹമ്മദ് ഇസാനെ അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉപഹാരം നൽകി ആദരിച്ചു

നാടിന്റെ അഭിമാനം കെ വി മുഹമ്മദ് ഇസാനെ അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉപഹാരം നൽകി ആദരിച്ചു

November 7, 2026
4
എം.എൽ.എ ഇടപെട്ടു; മാസങ്ങൾ നീണ്ട കാളാച്ചാൽ ടവർ തർക്കത്തിന് പരിഹാരം

എം.എൽ.എ ഇടപെട്ടു; മാസങ്ങൾ നീണ്ട കാളാച്ചാൽ ടവർ തർക്കത്തിന് പരിഹാരം

November 7, 2026
20
മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ മോഡേൺ എച്ച്എസ് എസ് പോട്ടൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ മോഡേൺ എച്ച്എസ് എസ് പോട്ടൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

November 7, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025