പൊന്നാനി കോടതി കെട്ടിടം നവീകരിച്ച് അതിൽ വിവിധ കോടതികൾ ഉൾപെടുന്ന കോടതി സമുചയം കൊണ്ട് വരണമെന്ന ആവിശ്യവുമായി യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. കെ.വി സുജീറിന്റെ നേതൃത്വത്തിൽ പൊന്നാനി MLA കെ.പി നൗഷാദ് അലിക്ക് നിവേദനം നൽകി. നിലവിലെ കോടതി കെട്ടിടത്തിന്റെ അടിത്തറയും ചുമരും ശക്തമാണെന്നും അത് കൊണ്ട് ചരിത്ര പ്രാധാന്യമുള്ള കോടതി കെട്ടിടം പൊന്നാനിക്കാരൻ കൂടിയായ മെട്രോമാൻ ഇ.ശ്രീധരൻ സാറിനെ പോലെയുള്ളവരെ ഉപയോഗിപെടുത്തി നവീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് നിവേദനത്തിൽ ആവിശ്യപെട്ടു.
മുൻപ് കോടതി പൊന്നാനിയിൽ നിന്നും തവനൂർ നിയോജകമണ്ഡലത്തിലെ കണ്ടനകത്തേക്ക് മാറ്റിസ്ഥാപിക്കാൻ മുൻ സർക്കാർ ശ്രമിച്ചപ്പോൾ അതിനെതിരെ വലിയ സമരുവുമായി യൂത്ത് കോൺഗ്രസ് രംഗത്തുണ്ടായിരുന്നു അന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ഇ.ശ്രീധരൻ സാറിനോട് സംസാരിച്ചതിൽ നിലവിലെ കോടതി കെട്ടിടം കുറഞ്ഞ ചിലവിൽ നവീകരിക്കാൻ കഴിയുമെന്നും അങ്ങിനെ നവീകരിച്ചാൽ പുതിയ കെട്ടിടത്തിനേക്കാൾ ശക്തിയായി ഇനിയും നൂറു വർഷത്തിൽ അധികം നിലവിലെ കോടതി കെട്ടിടം കരുത്തോടെ നില നിൽക്കുമെന്നും അദ്ദേഹം അഭിപ്രായപെട്ടിരുന്നു. യൂത്ത് കോൺഗ്രസ് നിവേദനം സ്വീകരിച്ച MLA നിലവിലെ കോടതി കെട്ടിടം നവീകരികുന്നതിന്റ സാധ്യതയും ചിലവുകളും പരിശോധിക്കാൻ PWD ഡിപ്പാർട്മെന്റിന് കൈമാറുമെന്നും അറിയിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. കെ.വി സുജീർ വിഷയാവതരണം നടത്തി നിവേദനം കൈമാറി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി യൂസുഫ് പുളിക്കൽ, താജുദ്ധീൻ പൊന്നാനി, റഹീസ് പുലിയാപുറത്ത്, ശ്യാംപ്രസാദ്, ആയിഷ നസ്ന, ഷൗക്കത്ത്, ജസീൽ, ഹസ്സൻ പത്തായി എന്നിവർ പങ്കെടുത്തു.






