ചങ്ങരംകുളം: എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതിയില്‍ ചങ്ങരംകുളം പോലീസ് കേസെടുത്തു.അഭീഷ് എന്ന സിഐടിയു പ്രവര്‍ത്തകനെ ഷെഡില്‍ കയറി സിഐടിയുവില്‍ നിന്ന് മുമ്പ് പുറത്താക്കിയ മുന്‍ തൊഴിലാളി സുകുമാരന്‍ അക്രമിച്ച് പരിക്കേല്‍പിച്ചെന്ന പരാതിയിലാണ് സുകുമാരനെതെതിരെ കേസെടുത്തത്.സിഐടിയുവിന്റെ ഷെഡില്‍ കയറി തൊഴിലാളിയെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് എടപ്പാളില്‍ സിഐടിയു വിന്റെ നേതൃത്രത്തില്‍ പ്രതിഷേധപ്രകടനം നടന്നിരുന്നു.ഇരുവരും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം.സുകുമാരനെ മര്‍ദ്ധിച്ചെന്ന പരാതിയില്‍ അഭീഷിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ അഭീഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും സുകുമാരനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്










