പട്ടിത്തറ: ആലൂർ പ്രിയദർശിനി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (പൈകോസ്) വാർഷിക പൊതുയോഗവും സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിക്കുള്ള ധനസഹായ വിതരണവും സംഘടിപ്പിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി. മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സഹയാത്രയുടെ ഡയാലിസിസ് യൂണിറ്റിലേക്ക് ബാങ്ക് അനുവദിച്ച 50,000 രൂപയുടെ ചെക്ക് സി.വി. ബാലചന്ദ്രൻ സഹയാത്ര ഭാരവാഹികളായ വി.വി. ബാലകൃഷ്ണൻ, ടി. രണദിവെ എന്നിവർക്ക് കൈമാറി. ഇതിനുപുറമേ, സി.വി. ബാലചന്ദ്രൻ ഉൾപ്പെടെ ഒൻപത് പേർ വ്യക്തിഗതമായി സഹയാത്രയുടെ ഫുഡ് ക്യാമ്പയിനിലേക്ക് സംഭാവന നൽകിയ 45,000 രൂപയും ചടങ്ങിൽ വച്ച് കൈമാറി.
ബാങ്ക് വൈസ് പ്രസിഡന്റ് മൊയ്തീൻകുട്ടി, മുസ്‌ലിം ലീഗ് നേതാവ് സി.എം. അലി മാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റ് ടി. ശശിരേഖ, വൈസ് പ്രസിഡന്റ് പി.വി. ഷാജഹാൻ, തൃത്താല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. വിനോദ്, ടി. അസീസ്, പഞ്ചായത്തംഗം റസിയ, ബാങ്ക് ഡയറക്ടർമാരായ രാജൻ, സെയ്തലവി, യൂസഫ്, കെ.ടി. ഹരിദാസൻ, ബാങ്ക് സെക്രട്ടറി രേഖ രാജേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.










