ചങ്ങരംകുളം:യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവത്തില്‍ ‘ഒരാള്‍ പിടിയില്‍.ചങ്ങരംകുളം പള്ളിക്കര സ്വദേശി ഷെഹീന്‍ ആണ് അറസ്റ്റിലായത്.ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.ചങ്ങരംകുളം തൃശ്ശൂര്‍ റോഡിലെ സ്വകാര്യ കെട്ടിടത്തില്‍ വെച്ചാണ് ചങ്ങരംകുളം സ്വദേശിയായ യുവാവിനെ ക്രൂരമായി അക്രമിച്ച് കാറും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത് സംഘം രക്ഷപ്പെട്ടത്.ലഹരി സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്നും ഇടപാടുകള്‍ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തിലും കവര്‍ച്ചയിലും കലാശിച്ചതെന്നും അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.സംഭവത്തില്‍ ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തിയാണ് പേര്‍ക്കെതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തിരിക്കുന്നത്.പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു









