• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതി നടത്തി ഖജനാവ് കൊള്ളയടിക്കാൻ സർക്കാർ ശ്രമം നടക്കുന്നു: പിണറായി വിജയൻ

ckmnews by ckmnews
November 3, 2026
in Kerala, Politics
A A
വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതി നടത്തി ഖജനാവ് കൊള്ളയടിക്കാൻ സർക്കാർ ശ്രമം നടക്കുന്നു: പിണറായി വിജയൻ
0
SHARES
8
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതി നടത്താനുള്ള സർക്കാരിന്റെ നീക്കം സംബന്ധിച്ച വാർത്തകൾ അതീവ ഗുരുതരം. ഖജനാവ് കൊള്ളയടിക്കാനുള്ള ശ്രമം. സ്വകാര്യമേഖലയിലുള്ള കച്ചവടത്തിന് സർക്കാർ വഴിയൊരുക്കി. കെ.എസ്.ഇ.ബിയിലെ വഴിവിട്ട നീക്കങ്ങളും ഉന്നത ഉദ്യോഗസ്ഥരുടെ മാറ്റവും വൻ സാമ്പത്തിക അഴിമതിക്ക് വഴിയൊരുക്കാനാണെന്ന ആക്ഷേപം ശക്തമാണ്.

അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ പുകച്ചുചാടിച്ചാണ് സർക്കാർ ഇത്തരം വിവാദ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത്. കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാകാൻ സാധ്യത നിലനിൽക്കെ, റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ സ്വകാര്യ കമ്പനിയിൽ നിന്ന് യൂണിറ്റിന് 8.63 രൂപ നിരക്കിൽ 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് നീക്കം. ആവശ്യമില്ലാത്ത പകൽസമയത്ത് വൈദ്യുതി വാങ്ങിക്കൂട്ടുന്ന ഈ നടപടി സംസ്ഥാനത്തിന് 727 കോടി രൂപയുടെ അധിക ബാധ്യത വരുത്തിവെക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ബോർഡും വകുപ്പ് മന്ത്രിയും വിയോജിപ്പ് അറിയിച്ചിട്ടും, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലൂടെ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കി കരാറുമായി മുന്നോട്ടുപോകുകയാണെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെ ശക്തമായി എതിർത്തതിനാണ് ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും വാർത്തകൾ വ്യക്തമാക്കുന്നു. ഈ പ്രതിസന്ധി പെട്ടെന്നുണ്ടായ ഒന്നല്ല. നേരത്തെ തന്നെ ഇതുസംബന്ധിച്ച് വൈദ്യുതി മന്ത്രി പ്രതികരിച്ചിരുന്നതാണ്.

പൊതുമേഖലാ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങുമെന്നായിരുന്നു അന്നത്തെ ഉറപ്പ്. എന്നാൽ, ആ ഉറപ്പ് കാറ്റിൽപ്പറത്തിയാണ് ഇപ്പോൾ സംസ്ഥാനത്തിന് വൻ നഷ്ടമുണ്ടാക്കുന്ന രീതിയിൽ സ്വകാര്യ കമ്പനികളുമായി വഴിവിട്ട ഇടപാടുകൾ ആസൂത്രണം ചെയ്യുന്നത്. പൊതുപണം കൊള്ളയടിക്കാനുള്ള ഈ നീക്കങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും കെ.എസ്.ഇ.ബിയുടെ വിയോജനക്കുറിപ്പുകളും സർക്കാർ അടിയന്തരമായി പുറത്തുവിടണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Related Posts

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ
Kerala

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

November 3, 2026
41
നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിൽ; ശ്രദ്ധനേടി ടീസർ
Entertainment

നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിൽ; ശ്രദ്ധനേടി ടീസർ

November 3, 2026
108
‘ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’; എക്സൈസ് മന്ത്രി അതൃപ്തി വകുപ്പ് മന്ത്രിയാണോ എന്ന് എം ബി രാജേഷ്
Kerala

‘ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’; എക്സൈസ് മന്ത്രി അതൃപ്തി വകുപ്പ് മന്ത്രിയാണോ എന്ന് എം ബി രാജേഷ്

November 3, 2026
32
അച്ഛന്റെ സുഹൃത്തെന്ന വ്യാജേന ബൈക്കിൽ കയറ്റി; ചോക്ലേറ്റ് വാങ്ങിനൽകി 14-കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 13 വർഷം കഠിനതടവും 40000 രൂപ പിഴയും
Crime

അച്ഛന്റെ സുഹൃത്തെന്ന വ്യാജേന ബൈക്കിൽ കയറ്റി; ചോക്ലേറ്റ് വാങ്ങിനൽകി 14-കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 13 വർഷം കഠിനതടവും 40000 രൂപ പിഴയും

November 3, 2026
106
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

November 3, 2026
56
ശബരിമലയിൽ സൗജന്യ അരവണ 50,000 ടിന്നായി നിശ്ചയിച്ചു; വാങ്ങുന്നവരുടെ പേരുവിവരം പ്രത്യേക രജിസ്റ്ററിൽ
Kerala

ശബരിമലയിൽ സൗജന്യ അരവണ 50,000 ടിന്നായി നിശ്ചയിച്ചു; വാങ്ങുന്നവരുടെ പേരുവിവരം പ്രത്യേക രജിസ്റ്ററിൽ

November 3, 2026
81

Recent News

വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതി നടത്തി ഖജനാവ് കൊള്ളയടിക്കാൻ സർക്കാർ ശ്രമം നടക്കുന്നു: പിണറായി വിജയൻ

വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതി നടത്തി ഖജനാവ് കൊള്ളയടിക്കാൻ സർക്കാർ ശ്രമം നടക്കുന്നു: പിണറായി വിജയൻ

November 3, 2026
8
ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്

ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്

November 3, 2026
30
ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ പിടിയില്‍

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ പിടിയില്‍

November 3, 2026
604
വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ

വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ

November 3, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025