• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

അച്ഛന്റെ സുഹൃത്തെന്ന വ്യാജേന ബൈക്കിൽ കയറ്റി; ചോക്ലേറ്റ് വാങ്ങിനൽകി 14-കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 13 വർഷം കഠിനതടവും 40000 രൂപ പിഴയും

ckmnews by ckmnews
November 3, 2026
in Crime, Kerala
A A
അച്ഛന്റെ സുഹൃത്തെന്ന വ്യാജേന ബൈക്കിൽ കയറ്റി; ചോക്ലേറ്റ് വാങ്ങിനൽകി 14-കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 13 വർഷം കഠിനതടവും 40000 രൂപ പിഴയും
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: അനിയനുമൊത്ത് സ്‌കൂളിലേക്ക് പോവുകയായിരുന്ന പതിനാലുകാരിയെ അച്ഛന്റെ സുഹൃത്തെന്ന വ്യാജേന തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 40000 രൂപ പിഴയും. പത്തനംതിട്ട പന്തളം സ്വദേശി സദ്ദാം ഹുസൈൻ (കിച്ചാമണി – 35) എന്നയാൾക്കാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള തടവും പിഴയും നൽകി ശിക്ഷിച്ചത്.

പിഴ ഒടുക്കാത്ത പക്ഷം മൂന്നു വർഷവും ഒൻപത് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിന്യായത്തിൽ പറയുന്നു. 2025 ജനുവരി 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം രാവിലെ 7.45-ഓടെ അനുജന്റെയൊപ്പം സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്നു അതിജീവിത.

ഇവരുടേ അടുത്തേക്ക് ബൈക്കിലെത്തിയ പ്രതി, താൻ കുട്ടികളുടെ അച്ഛന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തുകയും സ്‌കൂളിൽ കൊണ്ടുചെന്നാക്കാം എന്ന് പറഞ്ഞു ബൈക്കിൽ കയറ്റുകയും ചെയ്തു. അനുജനെ പാതിവഴിയിൽ ഇറക്കിയശേഷം ചോക്ലേറ്റ് വാങ്ങിത്തരാം എന്നുപറഞ്ഞ് ഇയാൾ പെൺകുട്ടിയെ കടയിൽ കൊണ്ടുപോയി.

ചോക്ലേറ്റ് വാങ്ങി നൽകിയ ശേഷം തിരികെ കൊണ്ടുവിടുന്നതിനിടെ ഒരിടവഴിയിൽ നിർത്തി കുട്ടിയോട് ലൈഗീകാതിക്രമം നടത്തുകയായിരുന്നു. പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് പറഞ്ഞ് കുട്ടിയ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് തിരിച്ചെത്തി അനിയനെയും കയറ്റി സ്‌കൂളിൽ കൊണ്ടുവിട്ടു.

വീട്ടുകാരുടെ സമ്മതമില്ലാതെ മറ്റൊരാളുടെ ബൈക്കിൽ കയറിയതിന് വീട്ടുകാർ വഴക്ക് പറയുമെന്നും പ്രതിയുടെ ഭീഷണിയും ഭയന്ന് കുട്ടി സംഭവം പുറത്തുപറഞ്ഞില്ല. മാനസികമായി തകർന്ന കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കൂട്ടുകാരി ചോദിച്ചപ്പോൾ മാത്രമാണ് 14-കാരി സംഭവം തുറന്നു പറഞ്ഞത്. കൂട്ടുകാരി ഉടൻതന്നെ വിവരം അധ്യാപകരെ അറിയിച്ചു.

ഇതോടെയാണ് വിവരം പുറത്തറിയുന്നത്. സമാനമായ മറ്റൊരു കേസും പ്രതിക്കെതിരെ ഇതേ കോടതിയിൽ വിചാരണ നടക്കുന്നുണ്ട്. 12-കാരിയെ അശ്ലീല ചിത്രങ്ങൾ കാണിച്ച് പീഡിപ്പിച്ച കേസിൽ കരുനാഗപ്പള്ളി കോടതി പ്രതിയെ നേരത്തെ ശിക്ഷിച്ചിട്ടിണ്ട്. ആ വിധി പകർപ്പും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഭിഭാഷകാരായ ബിന്ദു വി.സി., സുരഭി പി. എന്നിവർ ഹാജരായി. തുമ്പ പോലീസ് ഇൻസ്പെക്ടർ ബിനു ആർ., സബ് ഇൻസ്‌പെക്ടർ ബിജു ആർ. എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്. 31 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ, 41 രേഖകളും എട്ട് തൊണ്ടിമുതലും ഹാജരാക്കി.

Related Posts

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ
Kerala

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

November 3, 2026
14
നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിൽ; ശ്രദ്ധനേടി ടീസർ
Entertainment

നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിൽ; ശ്രദ്ധനേടി ടീസർ

November 3, 2026
56
‘ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’; എക്സൈസ് മന്ത്രി അതൃപ്തി വകുപ്പ് മന്ത്രിയാണോ എന്ന് എം ബി രാജേഷ്
Kerala

‘ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’; എക്സൈസ് മന്ത്രി അതൃപ്തി വകുപ്പ് മന്ത്രിയാണോ എന്ന് എം ബി രാജേഷ്

November 3, 2026
13
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

November 3, 2026
49
ശബരിമലയിൽ സൗജന്യ അരവണ 50,000 ടിന്നായി നിശ്ചയിച്ചു; വാങ്ങുന്നവരുടെ പേരുവിവരം പ്രത്യേക രജിസ്റ്ററിൽ
Kerala

ശബരിമലയിൽ സൗജന്യ അരവണ 50,000 ടിന്നായി നിശ്ചയിച്ചു; വാങ്ങുന്നവരുടെ പേരുവിവരം പ്രത്യേക രജിസ്റ്ററിൽ

November 3, 2026
66
ചേരാനല്ലൂർ ബെൻസ് അപകടം; പ്രതിയായ 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്
Kerala

ചേരാനല്ലൂർ ബെൻസ് അപകടം; പ്രതിയായ 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്

November 3, 2026
170
Next Post
‘ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’; എക്സൈസ് മന്ത്രി അതൃപ്തി വകുപ്പ് മന്ത്രിയാണോ എന്ന് എം ബി രാജേഷ്

‘ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’; എക്സൈസ് മന്ത്രി അതൃപ്തി വകുപ്പ് മന്ത്രിയാണോ എന്ന് എം ബി രാജേഷ്

Recent News

സുരേഷ് നായരുടെ നിര്യാണം’കേരള കാറ്ററിങ് അസോസിയേഷൻ (KCA) അനുശോചിച്ചു

സുരേഷ് നായരുടെ നിര്യാണം’കേരള കാറ്ററിങ് അസോസിയേഷൻ (KCA) അനുശോചിച്ചു

November 3, 2026
54
കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

November 3, 2026
14
നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിൽ; ശ്രദ്ധനേടി ടീസർ

നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിൽ; ശ്രദ്ധനേടി ടീസർ

November 3, 2026
56
‘ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’; എക്സൈസ് മന്ത്രി അതൃപ്തി വകുപ്പ് മന്ത്രിയാണോ എന്ന് എം ബി രാജേഷ്

‘ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’; എക്സൈസ് മന്ത്രി അതൃപ്തി വകുപ്പ് മന്ത്രിയാണോ എന്ന് എം ബി രാജേഷ്

November 3, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025