• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്

ckmnews by ckmnews
November 3, 2026
in National
A A
ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്
0
SHARES
80
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡല്‍ഹി: ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ബൈറ്റ്ഡാന്‍സിന്റെ സഹസ്ഥാപകനായ സാങ് യിമിങ്ങിനെയാണ് മുകേഷ് അംബാനി മറികടന്നത്. ഫോബ്‌സിന്റെ റിയല്‍ ടൈം ബില്യണയേഴ്‌സ് ലിസ്റ്റിലാണ് അംബാനിയുടെ നേട്ടം.അംബാനിയുടെ സമ്പത്തില്‍ 10.5 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. സമ്പത്ത് 88.8 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. ആഗോളതലവത്തില്‍ അംബാനി 22ാമതാണ്. 80.1 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ഗൗതം അദാനിയാണ് ഇന്ത്യയില്‍ രണ്ടാമത്.

തിങ്കളാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 12 ശതമാനം ഉയര്‍ന്നിരുന്നു. ഇതാണ് അംബാനിക്ക് കരുത്തായത്. റിലയന്‍സിന്റെ രണ്ടാംപാദലാഭത്തിലും വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഓഹരിവില കുതിച്ചുയര്‍ന്നത്.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് റെക്കോര്‍ഡ് വരുമാനവും ലാഭവും രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ വരുമാനം 28 ശതമാനം ഉയര്‍ന്ന് 3.62 ലക്ഷം കോടി രൂപയിലെത്തി. എബിറ്റ്ഡ 24 ശതമാനം വര്‍ധിച്ച് 62,409 കോടി രൂപയായി. അറ്റാദായം 34 ശതമാനം ഉയര്‍ന്ന് 29,550 കോടി രൂപയിലെത്തി.

ഓയില്‍-ടു-കെമിക്കല്‍സ് (O2C) വിഭാഗം, ഡിജിറ്റല്‍ സേവനങ്ങള്‍, റീട്ടെയില്‍ ബിസിനസ് എന്നിവയിലെ വളര്‍ച്ചയാണ് കമ്പനിയുടെ മികച്ച പ്രകടനത്തിന് കരുത്തായത്. O2C വിഭാഗത്തിന്റെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 44.2 ശതമാനം ഉയര്‍ന്ന് 2.32 ലക്ഷം കോടി രൂപയായി.

ജിയോയുടെ വിപണി പ്രവേശനവും കരുത്തായി

റിലയന്‍സിന്റെ ഡിജിറ്റല്‍-ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിന്റെ ഓഹരികള്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ 27 ശതമാനം ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ 28-നായിരുന്നു ജിയോ പ്ലാറ്റ്ഫോംസിന്റെ ലിസ്റ്റിങ്. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയായി മാറിയ ജിയോയുടെ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 3.2 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.

ജിയോ പ്ലാറ്റ്ഫോംസില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏകദേശം 66 ശതമാനം ഓഹരി പങ്കാളിത്തം നിലനിര്‍ത്തുന്നുണ്ട്. ജിയോയുടെ വിപണി പ്രവേശനവും റിലയന്‍സിന്റെ മികച്ച ത്രൈമാസ ഫലങ്ങളും ചേര്‍ന്നാണ് ഓഹരികളില്‍ ശക്തമായ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. എണ്ണ, വാതകം, പെട്രോകെമിക്കല്‍സ്, ടെലികോം, റീട്ടെയില്‍, മാധ്യമം, ധനകാര്യ സേവനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നു.

Related Posts

മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; ‘സംവാദത്തിന് ശേഷം മോദിക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ല’
National

മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; ‘സംവാദത്തിന് ശേഷം മോദിക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ല’

November 13, 2026
28
ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ പോരാളി; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു
National

ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ പോരാളി; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു

November 13, 2026
55
സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ
Crime

സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

November 9, 2026
288
ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ
National

ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

November 9, 2026
113
റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ
Jobs

റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ

November 9, 2026
169
ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു
National

ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു

November 9, 2026
264
Next Post
വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതി നടത്തി ഖജനാവ് കൊള്ളയടിക്കാൻ സർക്കാർ ശ്രമം നടക്കുന്നു: പിണറായി വിജയൻ

വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതി നടത്തി ഖജനാവ് കൊള്ളയടിക്കാൻ സർക്കാർ ശ്രമം നടക്കുന്നു: പിണറായി വിജയൻ

Recent News

എടപ്പാളിലെ വീട്ടിൽ നിന്ന് സ്വർണവും വിദേശ കറൻസിയും മോഷ്ടിച്ച പ്രതി പിടിയില്ഇ‍’രുപതോളം മോഷണക്കേസുകളിൽ പ്രതിയായ ടാർസൺ മനീഷിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്

എടപ്പാളിലെ വീട്ടിൽ നിന്ന് സ്വർണവും വിദേശ കറൻസിയും മോഷ്ടിച്ച പ്രതി പിടിയില്ഇ‍’രുപതോളം മോഷണക്കേസുകളിൽ പ്രതിയായ ടാർസൺ മനീഷിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്

November 13, 2026
138
മൂക്കുതല സ്കൂളിൽ പി.ടി.എ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിഷേധം’ഒടുവിൽ വോട്ടെടുപ്പ്,യു.ഡി.എഫ് – സി.പി.എം സഖ്യത്തിന് വിജയം

മൂക്കുതല സ്കൂളിൽ പി.ടി.എ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിഷേധം’ഒടുവിൽ വോട്ടെടുപ്പ്,യു.ഡി.എഫ് – സി.പി.എം സഖ്യത്തിന് വിജയം

November 13, 2026
129
ഒരേ വർഷം മൂന്ന് 200 കോടി കളക്ഷൻ ചിത്രങ്ങൾ, അപൂർവനേട്ടം സ്വന്തമാക്കുന്ന ആദ്യ തമിഴ് താരമായി സൂര്യ

ഒരേ വർഷം മൂന്ന് 200 കോടി കളക്ഷൻ ചിത്രങ്ങൾ, അപൂർവനേട്ടം സ്വന്തമാക്കുന്ന ആദ്യ തമിഴ് താരമായി സൂര്യ

November 13, 2026
4
ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

November 13, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025