ചെന്നൈ: പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു. 75 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വിരുഗമ്പാക്കത്ത് നടക്കും.
അന്‍പത് വര്‍ഷത്തിലേറെയായി സിനിമാരംഗത്ത് സജീവമായിരുന്നു. പ്രേംനസീര്‍ മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ള പ്രമുഖ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഉണ്ണികളെ ഒരു കഥപറയാം,ദേവാസുരം തുടങ്ങി പ്രശസ്ത ചിത്രങ്ങളുടെ മേക്കപ്പ്മാനായി. പ്രശസ്ത നടന്‍ സത്യന്റെ മേക്കപ്പ്മാനായ കൃഷ്ണരാജിന്റെ സഹായിയായി 16ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ജെ വില്യംസിന്റെ സഹായിയായും പ്രവര്‍ത്തിച്ചു. 1978ല്‍ മദാലസ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര മേക്കപ്പ്മാനായി. സത്യന്‍ അന്തിക്കാടിന്റെ ‘ഹൃദയപൂര്‍വ്വം’ ആണ് അവസാന ചിത്രം.
യോദ്ധ, ആറാം തമ്പുരാന്‍, ഭാഗ്യദേവത, അലിഭായ്, ബ്ലാക്ക്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്നിവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ചിത്രങ്ങളാണ്. 2001ല്‍ കമല്‍ സംവിധാനം ചെയ്ത ‘മധുരനൊമ്പരക്കാറ്റ്’ എന്ന ചിത്രത്തിലെ ചമയത്തിന് അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു.









