എടപ്പാൾ: വട്ടംകുളം പോസ്റ്റ് ഓഫീസ് ജീവനക്കാരനും എഫ്.എൻ.പി.ഒ. (FNPO) തിരൂർ ഡിവിഷൻ NUGDS വിഭാഗം ഡിവിഷണൽ സെക്രട്ടറിയുമായ ഇ. സുരേഷിന്റെ അകാല നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. എഫ്.എൻ.പി.ഒ. തിരൂർ ഡിവിഷൻ കമ്മിറ്റിയുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ എടപ്പാൾ പോസ്റ്റ് ഓഫീസ് പരിസരത്തായിരുന്നു യോഗം.
എഫ്.എൻ.പി.ഒ. കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി.വി. ദേവദാസൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പൊന്നാനി സബ് ഡിവിഷൻ ഇൻസ്പെക്ടർ കെ. രാഹുൽ, പൊന്നാനി പോസ്റ്റ് മാസ്റ്റർ പി.വി. സുധീർ, ടി. ദേവദാസ്, എടപ്പാൾ പോസ്റ്റ് മാസ്റ്റർ രഞ്ജിത്, എടപ്പാൾ പ്രസ് ക്ലബ് പ്രതിനിധി അനീഷ്, ഹനീഫ കെ.പി., സിബി കെ.ജി., ടി.പി. രാമദാസൻ, മണികണ്ഠൻ കെ.പി. എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.പരിപാടിക്ക് നാസിമുദ്ദീൻ എ.കെ., സി.ടി. വാസുദേവൻ, കെ.പി. മോഹനൻ, സുജിത്, ധൻരാജ് എന്നിവർ നേതൃത്വം നൽകി.









