• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

റോഡ് സുരക്ഷയ്ക്ക് ഉറപ്പാക്കാൻ സർക്കാർ, ബ്രാന്റ് അംബാസഡറായി മമ്മൂട്ടി, കേരള റോഡ് സേഫ്റ്റി മിഷൻ വരുന്നു

ckmnews by ckmnews
November 5, 2026
in Kerala
A A
റോഡ് സുരക്ഷയ്ക്ക് ഉറപ്പാക്കാൻ സർക്കാർ, ബ്രാന്റ് അംബാസഡറായി മമ്മൂട്ടി, കേരള റോഡ് സേഫ്റ്റി മിഷൻ വരുന്നു
0
SHARES
17
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: സംസ്ഥാനത്തെ റോഡപകടമരണങ്ങൾ കുറയ്ക്കാൻ രൂപവത്കരിച്ച കേരള റോഡ് സേഫ്റ്റി മിഷന്റെ പ്രഖ്യാപനം 15-ന് രാവിലെ 11-ന് ടൗൺഹാളിൽ നടക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ പത്രസമ്മേളനത്തിൽ പറഞ്ഞു. ബോധവത്കരണവും നിയമങ്ങൾ കർശനമായി നടപ്പാക്കലും സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങളിലൂടെ മരണനിരക്ക് ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് മിഷന്റെ ലക്ഷ്യം. മമ്മൂട്ടി മിഷന്റെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കും.

സംസ്ഥാനത്ത് പ്രതിവർഷം 3,700-ഓളം പേരാണ് റോഡപകടങ്ങളിൽ മരിക്കുന്നത്. ‘എൻലൈറ്റൻ ആൻഡ് എൻഫോഴ്‌സ്’ എന്ന ആശയത്തിലൂന്നി വിദ്യാർഥികൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ളവരെ ഉൾപ്പെടുത്തി വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. നിയമലംഘകർക്കെതിരേ കർശന നടപടികളും സ്വീകരിക്കും.

മുഖ്യമന്ത്രി വി.ഡി. സതീശൻ ചെയർമാനും ഗതാഗതമന്ത്രി കോ-ചെയർമാനുമായ മിഷനിൽ എട്ടുവകുപ്പുകളിലെ മന്ത്രിമാർ അംഗങ്ങളായിരിക്കും. ജില്ലാതലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും പ്രവർത്തനം വ്യാപിപ്പിച്ച് സുരക്ഷിത ഡ്രൈവിങ് ക്ലബ്ബുകൾ രൂപവത്കരിക്കും. അപകടസാധ്യതയുള്ള ബ്ലാക്ക് സ്‌പോട്ടുകൾ കണ്ടെത്തി പരിഹരിക്കൽ, റോഡുകളുടെ നവീകരണം, സുരക്ഷാ അടയാളങ്ങൾ മെച്ചപ്പെടുത്തൽ, സീബ്രാ ക്രോസിങ്ങുകളുടെ വീതി വർധിപ്പിക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

സ്‌കൂൾ പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷ ഉൾപ്പെടുത്തുന്നതിനും സ്‌കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് സമീപം പ്രത്യേക സുരക്ഷാ മേഖലകൾ ഒരുക്കുന്നതിനും നടപടിയുണ്ടാകും. പൊതുജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാൻ വെബ്‌സൈറ്റും മൊബൈൽ ആപ്പും സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

Related Posts

അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു
Crime

അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു

November 5, 2026
3
ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും
Crime

ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും

November 5, 2026
6
ബംഗളൂരുവിലെ മലയാളി യുവാവിന്റെ മരണം ഭുരഭിമാനക്കൊല; പെൺസുഹൃത്തിന്റെ പിതാവ് പൊലീസ് കസ്റ്റഡിയിൽ
Crime

ബംഗളൂരുവിലെ മലയാളി യുവാവിന്റെ മരണം ഭുരഭിമാനക്കൊല; പെൺസുഹൃത്തിന്റെ പിതാവ് പൊലീസ് കസ്റ്റഡിയിൽ

November 5, 2026
65
ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്
Crime

ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്

November 5, 2026
108
വ്യാജ ടിക്കറ്റ് നൽകി തട്ടിപ്പ്; ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് വയോധികനിൽനിന്ന് 2000 രൂപ തട്ടിയെടുത്തു
Kerala

വ്യാജ ടിക്കറ്റ് നൽകി തട്ടിപ്പ്; ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് വയോധികനിൽനിന്ന് 2000 രൂപ തട്ടിയെടുത്തു

November 5, 2026
41
വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി
Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

November 4, 2026
41
Next Post
ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും

ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും

Recent News

അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു

അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു

November 5, 2026
3
രജനീകാന്തിന്റെ Jailer 2 ഒടിടിയിലേക്ക്, ചിത്രം ഈ മാസം 12 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ

രജനീകാന്തിന്റെ Jailer 2 ഒടിടിയിലേക്ക്, ചിത്രം ഈ മാസം 12 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ

November 5, 2026
0
ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും

ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും

November 5, 2026
6
റോഡ് സുരക്ഷയ്ക്ക് ഉറപ്പാക്കാൻ സർക്കാർ, ബ്രാന്റ് അംബാസഡറായി മമ്മൂട്ടി, കേരള റോഡ് സേഫ്റ്റി മിഷൻ വരുന്നു

റോഡ് സുരക്ഷയ്ക്ക് ഉറപ്പാക്കാൻ സർക്കാർ, ബ്രാന്റ് അംബാസഡറായി മമ്മൂട്ടി, കേരള റോഡ് സേഫ്റ്റി മിഷൻ വരുന്നു

November 5, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025