തൃത്താല : തൃത്താല നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എംബി രാജേഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.തൃത്താല മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും പട്ടാമ്പി തഹസിൽദാരുമായ സുജിത്തിന് മുമ്പാകയാണ് പത്രിക സമർപ്പിച്ചത്. എൽ ഡി എഫ് നേതാക്കളായ എം ആർ മുരളി, വി കെ ചന്ദ്രൻ, പി എൻ മോഹനൻ, ടി പി മുഹമ്മദ്, ടി പി കുഞ്ഞുണ്ണി, പി ആർ കുഞ്ഞുണ്ണി, ഹൈദ്രോസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.








