എടപ്പാൾ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്കായി പ്രത്യേക എച്ച്.പി.വി. (HPV) വാക്സിനേഷൻ ക്യാമ്പ് എടപ്പാൾ ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടപ്പിലാക്കിയത്.വാക്സിനേഷൻ ക്യാമ്പിന് വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സി.എം. സുനീർ, സ്കൂൾ പ്രധാന അധ്യാപിക വി.എം. റജീന, ഹെൽത്ത് ഇൻസ്പെക്ടർ ഡബ്ല്യൂ. രഞ്ജിത്ത് ലാൽ എന്നിവർ നേതൃത്വം നൽകി.ചടങ്ങിൽ സി. സുജ, കെ.കെ. രഞ്ജു, കെ.പി. ഉണ്ണികൃഷ്ണൻ, സി. സരള, സി. ബീന, എസ്. ഫെബ, കെ.സി. മണിലാൽ, സതീഷ് അയ്യാപ്പിൽ, എ. വാസന്തി എന്നിവർ പങ്കെടുത്തു സംസാരിക്കുകയും ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.










