• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം; കേരളത്തിൻറെ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

ckmnews by ckmnews
November 6, 2026
in Kerala
A A
സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം; കേരളത്തിൻറെ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം, കേരളത്തിൻറെ നടപടികൾ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. സംസ്ഥാനം സമർപ്പിച്ച പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണ നടപടികൾക്കാണ്ട് കമ്മീഷന്റെ അംഗീകാരം. പുന ക്രമീകരണത്തിന് മുൻപ് സംസ്ഥാനത്ത് 30471 പോളിംഗ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്. പുന ക്രമീകരണത്തിന്റെ ഭാഗമായി 216 പുതിയ പോളിംഗ് സ്റ്റേഷനുകൾ രൂപീകരിച്ചു. 5 പൊളിസ്റ്റേഷനുകൾ സംയോജിപ്പിച്ചു. 178 പോളിംഗ് സ്റ്റേഷനുകളുടെ സ്ഥലം മാറ്റുകയും ചെയ്തു. സംസ്ഥാനത്തെ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 30682 ആയി. സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പുനക്രമീകരണം നടന്നത്.

അതേസമയം ആറ് സംസ്ഥാനങ്ങളിൽ എസ്ഐആർ നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് പേര് ചേർക്കാൻ ഒരവസരം കൂടി നൽകാൻ നിർദേശിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒഴിവാക്കിയ വോട്ടർമാർക്ക് എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാൻ ഒരവസരം കൂടി നൽകാനാണ് നിർദേശം. മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ദില്ലിയിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം

എന്യൂമറേഷൻ ഫോമുകൾ ലഭിച്ചിട്ടും പല കാരണങ്ങളാൽ വോട്ട് ഒഴിവാക്കപ്പെട്ട വോട്ടർമാരെ സഹായിക്കുകയാണ് നടപടിയുടെ ലക്ഷ്യം. പുതിയ ഉത്തരവ് പ്രകാരം ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ ബൂത്ത് തിരിച്ചുള്ള പട്ടികകൾ പോളിങ് സ്റ്റേഷനുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വീണ്ടും പ്രദർശിപ്പിക്കും. കൂടാതെ ഇവ വെബ്‌സൈറ്റിൽ പിഡിഎഫ് രൂപത്തിൽ ലഭ്യമാക്കും. ഒഴിവാക്കപ്പെട്ടവർക്ക് തങ്ങളുടെ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാൻ ഒരവസരം കൂടി ലഭിക്കും. ഇതിനായി മുൻപത്തെ എപിക് നമ്പർ തന്നെ ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.

Related Posts

ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും
Kerala

ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും

November 6, 2026
3
സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർമാർ റോഡിലെ കാലന്മാർ, ഹോൺ അടിച്ച് പേടിപ്പിക്കുക സ്ഥിരം പരിപാടിയെന്ന് ഹൈക്കോടതി
Kerala

സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർമാർ റോഡിലെ കാലന്മാർ, ഹോൺ അടിച്ച് പേടിപ്പിക്കുക സ്ഥിരം പരിപാടിയെന്ന് ഹൈക്കോടതി

November 6, 2026
181
കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട: മൂന്നുപേർ പിടിയിൽ
Kerala

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട: മൂന്നുപേർ പിടിയിൽ

November 6, 2026
61
കേരളത്തിൽ മഴ മുന്നറിയിപ്പ് നീട്ടി, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

കേരളത്തിൽ മഴ മുന്നറിയിപ്പ് നീട്ടി, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

November 6, 2026
54
കൊച്ചിയിൽ യുവനടി ഉൾപ്പെട്ട മർദ്ദനക്കേസ്; പരാതിക്കാരനായ ഡോക്‌ടർക്കെതിരെ ബലാത്സംഗക്കേസ്
Crime

കൊച്ചിയിൽ യുവനടി ഉൾപ്പെട്ട മർദ്ദനക്കേസ്; പരാതിക്കാരനായ ഡോക്‌ടർക്കെതിരെ ബലാത്സംഗക്കേസ്

November 6, 2026
130
മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല
Crime

മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല

November 6, 2026
117
Next Post
വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്

Recent News

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്

November 6, 2026
7
സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം; കേരളത്തിൻറെ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം; കേരളത്തിൻറെ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

November 6, 2026
4
ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും

ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും

November 6, 2026
3
ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ കൂടി പിടിയില്‍,കവര്‍ച്ച ചെയ്ത കാര്‍ തമിഴ്നാട്ടില്‍ നിന്ന് കണ്ടു ‘പ്രധാന പ്രതിക്കായി അന്വേഷണം

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ കൂടി പിടിയില്‍,കവര്‍ച്ച ചെയ്ത കാര്‍ തമിഴ്നാട്ടില്‍ നിന്ന് കണ്ടു ‘പ്രധാന പ്രതിക്കായി അന്വേഷണം

November 6, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025