മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും വൻ സ്വർണക്കടത്ത് ശ്രമം. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 661 ഗ്രാം സ്വർണമാണ് പിടികൂടിയത്. വിമാനത്താവളത്തിന് പുറത്തുവെച്ച് സ്വർണം സ്വീകരിക്കാനെത്തിയ സംഘത്തിലെ ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആകെ മൂന്നുപേരെയാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.









