കൊച്ചി: കാക്കനാട് സ്വകാര്യ ബസ്സ് ഇടിച്ച അക്ഷരയുടെ മരണത്തിൽ രൂക്ഷ പ്രതികരണവുമായി ഹൈക്കോടതി. അപകടത്തിന്റെ സിസിടിവി ദൃശ്യം പരിശോധിച്ച ഹൈക്കോടതി കാണാൻ പറ്റാത്ത ദൃശ്യങ്ങൾ എന്നും സഹിക്കാൻ പറ്റുന്നില്ലെന്നും കുറ്റപ്പെടുത്തി. ആ പെൺകുട്ടിക്ക് ഇനിയും നീങ്ങി നടക്കാൻ സ്ഥലമില്ല. ആർക്ക് വേണമെങ്കിലും സംഭവിക്കാം.ഫുട്പാത് ഇല്ല അവിടെ. വീട്ടിൽ തിരിച്ച് എത്തുമെന്ന് എന്ത് ഗ്യാരണ്ടീ. എന്ത് തരം ഡ്രൈവിങ്ങാണ് ഇത്. കില്ലിങ് മെഷീൻ പോലെ ആകുന്നു ചില വാഹനങ്ങളെന്നും കോടതി കുറ്റപ്പെടുത്തി.
വിഷയത്തിൽ സിസ്റ്റം പരാജയപ്പെട്ടു. അതുകൊണ്ട് അവരുടെ കുടുംബത്തോടെ മാപ്പ് പറയാം. എത്ര തവണ ഇങ്ങനെ മാപ്പ് പറയുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ആ കുടുംബത്തോട് എന്താണ് നമ്മൾ പറയാൻ പോകുന്നത്. ഇത് അവസാനിച്ചെ മതിയാകു. പോലീസിന് എന്തെങ്കിലും പ്ലാൻ ഉണ്ടോ?. എല്ലാ ദിവസവും ഇത് ഉണ്ടകുന്നു. ബസിന് അകത്തും പുറത്തും യാത്ര ചെയ്യുന്നവർ പരാതി നൽകുന്നു. ഹോൺ അടിച്ച് പേടിപ്പിക്കുക സ്ഥിരം പരിപാടി. നടപ്പാതകൾ ബൈക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.
ആളുകൾക്ക് നടക്കാൻ സ്ഥലമില്ല. ഇനിയും ഇത് അവര്ത്തിച്ചാൽ കോടതി അലക്ഷ്യം എടുക്കണം. ആ കുടുംബത്തോട് മാപ്പ് പറയുന്നു. ഡ്രൈവർമാർ നിയമത്തെ വകവെക്കുന്നില്ല. പൊലീസിന് നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ എന്ത് ചെയ്യും. ഡ്രൈവർമാർ റോഡിലെ കാലന്മാർ എന്ന് കോടതി. കേസുള്ളവർക്ക് പിസിസി കൊടുകരുത്. അങ്ങനെയെങ്കിൽ ഇന്നലത്തെ അപകടം ഒഴിവാക്കാമായിരുന്നു എന്ന് കോടതി ചോദിച്ചു. ഡ്രൈവർമാർക്ക് ഐഡി കാർഡ് നിർബന്ധം ആക്കികൂടെ. ഒരു കേസ് കഴിയുമ്പോ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നു. പിന്നെ അവർ തന്നെ വീണ്ടും വാഹനവുമായി വരും. എന്തുകൊണ്ട് ഉടമസ്ഥർക്കെതിരെ നടപ്പടി എടുക്കുന്നില്ലെന്നും കോടതി ചോദിച്ചു.
‘കൊച്ചി പഴയ കൊച്ചി അല്ല’ എന്തിനാണ് ഈ സമയത്തെ കുറിച്ച് പോലീസ് ആകൂലപെടുന്നത്. അത് MVD നോക്കിക്കോളും. ര്യാദയ്ക്ക് വാഹനം ഓടിക്കുന്നുണ്ടോ എന്ന് നോക്കുകയാണ് നിങ്ങളുടെ ജോലി. കേവലം ഒറ്റപ്പെട്ട സംഭവാമായി കാണാൻ പറ്റില്ല.ഇത്തരം ഉത്തരവുകൾ പറയുമ്പോൾ സോഷ്യൽ മീഡിയയിൽ ഞങ്ങൾക്കെതിരെ ആക്രമണം നടക്കുന്നു. ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സിസ്റ്റം ആ കുടുംബത്തോടെ മാപ്പ് പറയണം.
അവരുടെ മരണം ഒരു കണക്ക് മാത്രമായി. അവരുടെ കുടുംബത്തിന് എന്താണ് സംഭവിക്കുന്നത് എന്ന് അറിയുമോ?. ആരെങ്കിലും അവരെപോയി കണ്ടോ. അക്ഷരയുടെ വിയോഗം അങ്ങേയറ്റം സങ്കടം ഉള്ളത്. അവരുടെ കുടുംബത്തിന്റെ സങ്കടത്തിനോടൊപ്പം കോടതി നിൽക്കുന്ന അവരുടെ വിയോഗം കുടുംബത്തിന് മാത്രമല്ല സമൂഹത്തിനും നഷ്ടം. സിസ്റ്റത്തിന് വേണ്ടി കോടതി മാപ്പ് ചോദിക്കുന്നുവെന്നും കോടതി പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ നടപടികൾ തുടങ്ങിയെന്ന് കൊച്ചി ഡിസിപി അരുൺ കെ പവിത്രൻ മറുപടി നൽകി. ബസ്സ് ജീവനക്കാരുടെ വിവരങ്ങൾ ശേഖരിച്ചു. അവരുടെ കേസുകൾ പരിശോധക്കുന്നു. ഡാറ്റാ ബേസ് ഉണ്ടാകുന്നു. ഇന്നലെ ബസ്സ് ഓടിച്ച ഡ്രൈവർക്ക് കേസുകൾ ഉണ്ടെന്നും ഡിസിപി മറുപടി നൽകി.v









