പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്‌ച പുലർച്ചെ ആറുമണിയോടെയാണ് അപകടം നടന്നത്.കർണാടകയിൽ നിന്നും ഇഞ്ചിയുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറിയാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.







