• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ബെംഗളൂരുവിനെ നടുക്കി കൊലപാതക പരമ്പര; ദാമ്പത്യ പ്രശ്‌നത്തിന്റെ പേരില്‍ ഭാര്യയടക്കം 7 പേരെ കൊലപ്പെടുത്തി ടാക്‌സി ഡ്രൈവര്‍

ckmnews by ckmnews
November 6, 2026
in Crime, National
A A
ബെംഗളൂരുവിനെ നടുക്കി കൊലപാതക പരമ്പര; ദാമ്പത്യ പ്രശ്‌നത്തിന്റെ പേരില്‍ ഭാര്യയടക്കം 7 പേരെ കൊലപ്പെടുത്തി ടാക്‌സി ഡ്രൈവര്‍
0
SHARES
18
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബെംഗളൂരു: ബെംഗളൂരുവിനെ നടുക്കി കൊലപാതക പരമ്പര. ടാക്‌സി ഡ്രൈവര്‍ ഭാര്യയെയും ഭാര്യയുടെ മാതാവ് അടക്കം ആറ് ബന്ധുക്കളെയും കൊലപ്പെടുത്തി. ദാമ്പത്യ പ്രശ്‌നത്തില്‍ ഭാര്യവീട്ടുകാര്‍ ഇടപെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി.ബെംഗളൂരുവിലെ രാജാജി നഗറില്‍ സ്ഥിര താമസക്കാരനായ ഇന്ദുശേഖറാണ് ഏഴ് പേരെ കൊലപ്പെടുത്തിയത്. ഇന്ദുശേഖറിന്റെ ഭാര്യ സുനിത, ഭാര്യാമാതാവ് രൂപവതി, സുനിതയുടെ സഹോദരങ്ങളായ ശിവകുമാര്‍, ശങ്കര്‍, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഏഴ് വയസുകാരന്‍ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്.

മുപ്പത് വര്‍ഷം മുന്‍പ് വിവാഹിതരായ സുനിതയും ഇന്ദുശേഖറും തമ്മില്‍ സ്ഥിരമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതില്‍ ഭാര്യവീട്ടുകാര്‍ ഇടപെട്ടതാണ് പകയ്ക്ക് കാരണമെന്ന് പ്രതി പറയുന്നു. ആട്ടുകല്ലിന്റെ കുഴ കൊണ്ട് തലയ്ക്കടിച്ചാണ് ആദ്യം സുനിതയെ ഇയാള്‍ കൊലപ്പെടുത്തിയത്. പിന്നീട് ഭാര്യ വീട്ടുകാരെ ഓരോരുത്തരെയായി വീട്ടിലേക്ക് വിളിച്ചു വരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൃതദേഹ ഭാഗങ്ങള്‍ സ്വന്തം ടാക്‌സിയിലാക്കി നഗരത്തിന്റെ പല ഭാഗങ്ങളില്‍ ഉപേക്ഷിച്ചുവെന്നാണ് പ്രതിയുടെ മൊഴി.

കൊല്ലപ്പെട്ട നളിനിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കിയതോടെയാണ് അന്വേഷണം ഇന്ദുശേഖറിലേക്കെത്തിയത്. ഇയാളുടെ മൊഴിയില്‍ സംശയം തോന്നി കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് നടുക്കുന്ന കൊലപാതക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. കൊല്ലപ്പെട്ട ഏഴ് വയസുകാരന്‍ പുനീതിന്റെ മൃതദേഹം നന്ദി ഹില്ലില്‍ കണ്ടെത്തിയെങ്കിലും മറ്റുള്ളവരുടെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. കൊലപാതകത്തിനായി പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.

Related Posts

മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല
Crime

മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല

November 6, 2026
58
യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി;ഹണി ട്രാപ്പ് സംശയം
Crime

യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി;ഹണി ട്രാപ്പ് സംശയം

November 6, 2026
28
നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു
Crime

നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു

November 5, 2026
149
കൊച്ചിയില്‍ യുവ ഡോക്ടറെ മര്‍ദിച്ചു; യുവനടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
Crime

കൊച്ചിയില്‍ യുവ ഡോക്ടറെ മര്‍ദിച്ചു; യുവനടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

November 5, 2026
228
യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാൻ പഠിച്ചു; ഇടപാടുകാരെ പൊലീസ് വേഷത്തിൽ കൊള്ളയടിച്ചു; 4 പേർ അറസ്റ്റിൽ
Crime

യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാൻ പഠിച്ചു; ഇടപാടുകാരെ പൊലീസ് വേഷത്തിൽ കൊള്ളയടിച്ചു; 4 പേർ അറസ്റ്റിൽ

November 5, 2026
315
കൊലനടത്തി മുങ്ങി നാടുവിട്ടു; വിവാഹിതനായി കൊല്ലത്ത് വ്യാജവിലാസത്തിൽ താമസം; 30 വർഷത്തിന് ശേഷം അറസ്റ്റ്‌
Crime

കൊലനടത്തി മുങ്ങി നാടുവിട്ടു; വിവാഹിതനായി കൊല്ലത്ത് വ്യാജവിലാസത്തിൽ താമസം; 30 വർഷത്തിന് ശേഷം അറസ്റ്റ്‌

November 5, 2026
756

Recent News

ബെംഗളൂരുവിനെ നടുക്കി കൊലപാതക പരമ്പര; ദാമ്പത്യ പ്രശ്‌നത്തിന്റെ പേരില്‍ ഭാര്യയടക്കം 7 പേരെ കൊലപ്പെടുത്തി ടാക്‌സി ഡ്രൈവര്‍

ബെംഗളൂരുവിനെ നടുക്കി കൊലപാതക പരമ്പര; ദാമ്പത്യ പ്രശ്‌നത്തിന്റെ പേരില്‍ ഭാര്യയടക്കം 7 പേരെ കൊലപ്പെടുത്തി ടാക്‌സി ഡ്രൈവര്‍

November 6, 2026
18
മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല

മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല

November 6, 2026
58
എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു

എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു

November 6, 2026
125
മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല

മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല

November 6, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025