തവനൂർ : നിയമസഭ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.ടി. ജലീല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഒപ്പം ഭരണാധികാരിക്ക് മുൻപിൽ പത്രിക നല്‍കിയത്. എല്‍ഡിഎഫ് ഘടകകക്ഷികളുടെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. തവനൂരിലെ വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി മുന്നോട്ട് കൊണ്ടുപോകുമെന്നും, പൊതുജനങ്ങളുടെ പിന്തുണയോടെ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നുമാണ് കെ.ടി. ജലീല്‍ പ്രതികരിച്ചത്. , വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മണ്ഡലത്തില്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും അദ്ദേഹം പറഞ്ഞു











