• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; മുറിക്കുള്ളിൽ കുടുങ്ങിയ ജീവനക്കാരി വെന്തുമരിച്ചു

ckmnews by ckmnews
November 20, 2024
in National
A A
ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; മുറിക്കുള്ളിൽ കുടുങ്ങിയ ജീവനക്കാരി വെന്തുമരിച്ചു
0
SHARES
776
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബെംഗളൂരുവിലെ ഡോ.രാജ്കുമാർ റോഡ് നവരംഗ് ബാർ ജംഗ്ഷനിലെ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. കമ്പനിയുടെ ക്യാഷ്യറായ രാമചന്ദ്രപുര സ്വദേശിനി പ്രിയ (20) ആണ് മരിച്ചത്.തീപിടുത്തത്തിൽ 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്‌. ചാർജ് ചെയ്യുന്നതിനിടെ സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് റിപ്പോർട്ട്. അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം കണ്ടെത്തിയത്.രാത്രി ഏറെ വൈകിയാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്. ഈ സമയം പ്രിയ കാഷ്യർ റൂമിലായിരുന്നു. കനത്ത പുകയും തീയും കാരണം പ്രിയക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. ഇവിടെയുണ്ടായിരുന്ന മറ്റു മൂന്നു പേർക്ക് ശ്വാസതടസം നേരിട്ടു.സംഭവശേഷം ഷോറൂം ഉടമ ഒളിവിൽ പോയെന്നാണ് വിവരം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പിറന്നാൾ ആഘോഷിക്കാൻ തയാറെടുക്കുന്നതിനിടെ ഉണ്ടായ അപകടം പ്രിയയുടെ സുഹൃത്തുക്കള്‍ ഉൾപ്പെടെയുള്ളവരെ ദുഃഖത്തിലാഴ്ത്തി.

Related Posts

പാൻമസാലകൾ ഇനി പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കാൻ പാടില്ല, പുതിയ പാക്കേജിങ് നിയമം പ്രാബല്യത്തിൽ
National

പാൻമസാലകൾ ഇനി പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കാൻ പാടില്ല, പുതിയ പാക്കേജിങ് നിയമം പ്രാബല്യത്തിൽ

August 12, 2026
65
‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി
National

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

August 12, 2026
37
സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; പേരുമാറ്റ ബില്ല് ലോക്‌സഭ പാസാക്കി
National

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; പേരുമാറ്റ ബില്ല് ലോക്‌സഭ പാസാക്കി

August 11, 2026
136
‘ആഭ്യന്തര മന്ത്രി സഭയിൽ വരുന്നില്ല; അമിത് ഷായുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’; ജോൺ ബ്രിട്ടാസ്
National

‘ആഭ്യന്തര മന്ത്രി സഭയിൽ വരുന്നില്ല; അമിത് ഷായുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’; ജോൺ ബ്രിട്ടാസ്

August 11, 2026
77
ചെങ്കോട്ടയിൽ ഇനി വന്ദേമാതരവും; സ്വാതന്ത്ര്യദിന ചടങ്ങ് മുതൽ മാറ്റം
National

ചെങ്കോട്ടയിൽ ഇനി വന്ദേമാതരവും; സ്വാതന്ത്ര്യദിന ചടങ്ങ് മുതൽ മാറ്റം

August 10, 2026
73
ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ സൗജന്യമായി തുടരും: അഭ്യൂഹം തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ
National

ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ സൗജന്യമായി തുടരും: അഭ്യൂഹം തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ

August 8, 2026
46
Next Post
മുടക്കിയ ആറ് കോടി തിരിച്ച് കിട്ടിയില്ല, സിനിമ പാതി വഴിയിൽ മുടങ്ങി; സംവിധായകനുനേരെ തോക്കെടുത്ത് നിറയൊഴിച്ച് നടൻ

മുടക്കിയ ആറ് കോടി തിരിച്ച് കിട്ടിയില്ല, സിനിമ പാതി വഴിയിൽ മുടങ്ങി; സംവിധായകനുനേരെ തോക്കെടുത്ത് നിറയൊഴിച്ച് നടൻ

Recent News

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

August 12, 2026
616
യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

August 12, 2026
48
പിന്നാക്കവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി അധികമായി അനുവദിച്ചു

പിന്നാക്കവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി അധികമായി അനുവദിച്ചു

August 12, 2026
34
ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന കുന്നത്ത് പറമ്പില്‍ അപ്പുണ്ണി നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന കുന്നത്ത് പറമ്പില്‍ അപ്പുണ്ണി നിര്യാതനായി

August 12, 2026
299
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025