• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

മുടക്കിയ ആറ് കോടി തിരിച്ച് കിട്ടിയില്ല, സിനിമ പാതി വഴിയിൽ മുടങ്ങി; സംവിധായകനുനേരെ തോക്കെടുത്ത് നിറയൊഴിച്ച് നടൻ

ckmnews by ckmnews
November 20, 2024
in National
A A
മുടക്കിയ ആറ് കോടി തിരിച്ച് കിട്ടിയില്ല, സിനിമ പാതി വഴിയിൽ മുടങ്ങി; സംവിധായകനുനേരെ തോക്കെടുത്ത് നിറയൊഴിച്ച് നടൻ
0
SHARES
615
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബെംഗളൂരുവിൽ സംവിധായകനുനേരെ നടൻ നിറയൊഴിച്ചു. മുടങ്ങിക്കിടക്കുന്ന സിനിമയെക്കുറിച്ചും, ചെലവാക്കിയ പണത്തെപ്പറ്റിയും ചോദിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രകോപിതനായ നടൻ തന്റെ പക്കലുണ്ടായിരുന്ന തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു. സംഭവത്തിൽ നടനെ പൊലീസ് അറസ്റ്റ് ചെയ്തു.കന്നഡ ടെലിവിഷൻ താരമായ താണ്ഡവേശ്വർ ആണ് സംഭവത്തിൽ ബെംഗളൂരു സിറ്റി പൊലീസിന്റെ പിടിയിലായത്. സംവിധായകനായ ഭരത് നാവുണ്ടയുമായി സംസാരിക്കുന്നതിനിടെ ഇയാള്‍ പ്രകോപിതനായി മുറിയുടെ മേല്‍ക്കൂരയിലേക്ക് നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ചന്ദ്ര ലേ ഔട്ടിലെ ഭരതിന്റെ ഓഫീസിൽ വെച്ച് സംഭവമുണ്ടായത്. പണത്തിന്റെ കാര്യത്തെക്കുറിച്ച് സംസാരിക്കാനായി താണ്ഡവ് ഭരതിന്റെ ഓഫീസിലെത്തിയതായിരുന്നു താണ്ഡവേശ്വർ. സംസാരത്തിനിടെ ഇരുവരും തമ്മില്‍ കടുത്ത വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് താണ്ഡവേശ്വര്‍ തോക്കെടുത്ത് മേൽക്കൂരയിലേക്ക് വെടിയുതിര്‍ത്തത്.ഭരത് സംവിധാനംചെയ്യുന്ന ദേവനംപ്രിയ എന്ന സിനിമയ്ക്കുവേണ്ടി താണ്ഡവേശ്വറുമായി കരാറൊപ്പിട്ടിരുന്നു. നിര്‍മാതാവിനെ ലഭിക്കാത്തതിനെത്തുടര്‍ന്ന് താണ്ഡവേശ്വര്‍ തന്നെയാണ് ആറുകോടി രൂപ ഇതിനായി മുടക്കിയത്. അടുത്തിടെ ഒരു നിര്‍മാതാവിനെ കണ്ടെത്തുകയും ചിത്രീകരണം ആരംഭിക്കുകയും ചെയ്‌തെങ്കിലും അതും മുടങ്ങി. ഇതോടെ താണ്ഡവേശ്വര്‍ ഭരതിനോട് പണം തിരികെയാവശ്യപ്പെടുകയായിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ച തര്‍ക്കത്തിനു കാരണമായതെന്ന് പൊലീസ് വിശദമാക്കി.

Related Posts

പാൻമസാലകൾ ഇനി പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കാൻ പാടില്ല, പുതിയ പാക്കേജിങ് നിയമം പ്രാബല്യത്തിൽ
National

പാൻമസാലകൾ ഇനി പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കാൻ പാടില്ല, പുതിയ പാക്കേജിങ് നിയമം പ്രാബല്യത്തിൽ

August 12, 2026
67
‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി
National

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

August 12, 2026
41
സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; പേരുമാറ്റ ബില്ല് ലോക്‌സഭ പാസാക്കി
National

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; പേരുമാറ്റ ബില്ല് ലോക്‌സഭ പാസാക്കി

August 11, 2026
137
‘ആഭ്യന്തര മന്ത്രി സഭയിൽ വരുന്നില്ല; അമിത് ഷായുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’; ജോൺ ബ്രിട്ടാസ്
National

‘ആഭ്യന്തര മന്ത്രി സഭയിൽ വരുന്നില്ല; അമിത് ഷായുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’; ജോൺ ബ്രിട്ടാസ്

August 11, 2026
77
ചെങ്കോട്ടയിൽ ഇനി വന്ദേമാതരവും; സ്വാതന്ത്ര്യദിന ചടങ്ങ് മുതൽ മാറ്റം
National

ചെങ്കോട്ടയിൽ ഇനി വന്ദേമാതരവും; സ്വാതന്ത്ര്യദിന ചടങ്ങ് മുതൽ മാറ്റം

August 10, 2026
73
ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ സൗജന്യമായി തുടരും: അഭ്യൂഹം തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ
National

ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ സൗജന്യമായി തുടരും: അഭ്യൂഹം തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ

August 8, 2026
47
Next Post
തിരക്കിനിടയിൽ കൂട്ടം തെറ്റിയാൽ വളരെപ്പെട്ടെന്ന് കണ്ടെത്താം; ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പൊലീസ് ബാൻഡ്

തിരക്കിനിടയിൽ കൂട്ടം തെറ്റിയാൽ വളരെപ്പെട്ടെന്ന് കണ്ടെത്താം; ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പൊലീസ് ബാൻഡ്

Recent News

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍

August 12, 2026
69
‘ഇരുമ്പ് ചങ്ങല വേണ്ട, ശുദ്ധീകരിച്ച കുടിവെള്ളം നല്‍കണം’: ആനകളുടെ ക്ഷേമത്തിന് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

‘ഇരുമ്പ് ചങ്ങല വേണ്ട, ശുദ്ധീകരിച്ച കുടിവെള്ളം നല്‍കണം’: ആനകളുടെ ക്ഷേമത്തിന് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

August 12, 2026
22
കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

August 12, 2026
778
യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

August 12, 2026
67
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025