പൊന്നാനി: യു ഡി എഫ് സർക്കാറിന്റെ മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട് കേരള മദ്യനിരോധന സമിതി സമർപ്പിച്ച നിർദ്ദേശങ്ങൾ പരിഗണിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് കെ.പി.നൗഷാദലി എം.എൽ എ പറഞ്ഞു. പുതിയ മദ്യശാലകൾക്ക് അനുമതി നൽകാതിരിക്കുക, മദ്യശാലകളിൻമേൽ തദ്ദേശസ്ഥാപനങ്ങക്കുണ്ടായിരുന്ന അധികാരം പുന:സ്ഥാപിക്കുക, തൂഫാൻ ലഹരി വേട്ടയിൽ മദ്യവും ഉൾപ്പെടുത്തുക,സ്കൂൾ പാഠ്യപദ്ധതിയിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്തുക,ലഹരിക്കെതിരെ ശക്തവും നിരന്തരവുമായ ബോധവൽക്കരണത്തിന് പദ്ധതി തയ്യാറാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഭാരവാഹികളുമായുള്ള ചർച്ചകൾക്ക് ശേഷം എം.എൽഎക്ക് സമർപ്പിച്ചു. കേരള മദ്യനിരോധന സമിതി ഭാരവാഹികളായ സിദ്ധീഖ് മൗലവി അയിലക്കാട് ,അടാട്ട് വാസുദേവൻ,പി.കോയക്കുട്ടി, പ്രണവം പ്രസാദ്,ഇ.ഹൈദരലി,രാജൻ തലക്കാട്ട് ,ടിവി.മുഹമ്മദ് അബ്ദുറഹ്മാൻ,ഡോ. എൻ.കെ.ബാബു ഇബ്രാഹീം,മജീദ് നൈതല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.







