കോഴിക്കോട്:മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന സംശയത്തെത്തുടർന്ന് യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് നടക്കാവ് വൈകിയിട്ട് ആണ് സംഭവം.അശ്വന്ത് ഓടിച്ച ഥാര്‍ മറ്റു മൂന്ന് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു .അപകടത്തെ തുടർന്ന് വാഹനങ്ങളുടെ ഉടമകളും പ്രദേശവാസികളായ നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ചു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.ഇതിനിടെ അശ്വന്ത് പോലീസുകാരോട് തട്ടിക്കയറി
അപകടം നടക്കുന്ന സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു.ഇയാളെ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ഇയാൾ ഓടിച്ച ഥാർ ജീപ്പ് പോലീസ് കസ്റ്റഡിയില്‍ എടുത്തു











