ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി.ഗ്രന്ഥശാലാ പ്രസിഡൻ്റ് പി.കെ. രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എംവി. രവീന്ദ്രൻ സ്വാഗതം പറഞ്ഞു.പ്രശസ്ത കവി എടപ്പാൾ സി സുബ്രഹ്മണ്യൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പിഎസ് മനോഹരൻ ആമുഖ പ്രഭാഷണം നടത്തി സംസാരിച്ചു.തുടർന്ന് വി രാമകൃഷ്ണൻ മാസ്റ്റർ,ടിവി.ശൂലപാണി, സൂര്യ നാരായണൻ മാസ്റ്റർ,ഹമീദ് ചങ്ങരംകുളം,ബാലാമണി ടീച്ചർ,എഎം ഫാറൂഖ്,വികെ. ഷൺമുഖൻ, കെവി ഉണ്ണികൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.കെവി ശശീന്ദ്രൻ്റെ മറുമൊഴിക്കു ശേഷം ഗ്രന്ഥശാലാ സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി നന്ദി പ്രകാശനം നടത്തി.










