എടപ്പാൾ :ആഭ്യന്തര വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0 തദ്ദേശം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു. ജീവിതം തന്നെ ലഹരി ആക്കി മാറ്റുന്ന പുതിയ ഒരു തലമുറ വളർന്ന് വരേണ്ടത് ഈ കാലത്തിൻ്റെ ആവശ്യമാണ് എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസിഡൻ്റ് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിമൽ എ. പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി മഞ്ജുഷ കെ എസ് സ്വാഗതം പറഞ്ഞു.ചങ്ങരംകുളം സബ് ഇൻസ്പെക്ടർ ജിതിൻ ദാസ് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏത് രീതിയിൽ മുന്നോട്ട് കൊണ്ട് പോകണം എന്നും നാം ഓരോരുത്തരും തൂഫാൻ വാരിയേഴ്സ് ആകണമെന്നും പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്മജ ടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആസിയ പറക്കുഴിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അബ്ദുൾ നാസർ, ഷാജി മാണൂർ, ടി പി ശ്രീജിത്ത്, മുഹമ്മദ് ഹർഷദ് ഫജർ, ഫർഹാന ടി പി, ഷീന മൈലാഞ്ചി പറമ്പിൽ എന്നിവർ ആശംസകൾ നേർന്നു. ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സ്മിത എസ് നന്ദി പറഞ്ഞു.







