ചങ്ങരംകുളം:യൂണിവേഴ്സിറ്റി പരീക്ഷകളിൽ വിവിധ സെമസ്റ്ററുകളിൽ
എ പ്ലസ്,ഔട്ട്സ്റ്റാൻഡിങ് ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ടോപ്പ്സ് ഡേ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്
വി റ്റി ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്തു.ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കേഷ് അവാർഡുകൾ അദ്ദേഹം വിതരണം നടത്തി.ഉന്നത വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ പത്തുവർഷമായി ഉണ്ടായിട്ടുള്ള മുരടിപ്പ് മാറ്റിയെടുക്കാനുള്ള സത്വര നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ
എം എൻ മുഹമ്മദ് കോയ അധ്യക്ഷo വഹിച്ചു.അസബാഹ് അറബി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അബ്ദുൽ ഹസീബ് മദനി
മുഖ്യ പ്രഭാഷണം നടത്തി.വി മുഹമ്മദ് ഉണ്ണി ഹാജി വിശിഷ്ടാതിഥിക്ക് ഉപഹാരം നൽകി.മാനേജിങ് കമ്മിറ്റി പ്രസിഡൻറ്
പി പി എം അഷറഫ്, കുഞ്ഞുമുഹമ്മദ് പന്താവൂർ ,പി ഇ സലാം മാസ്റ്റർ, വൈസ് പ്രിൻസിപ്പാൾ ഡോക്ടർ എം എൻ ബൈജു എന്നിവർ പ്രസംഗിച്ചു







