ചങ്ങരംകുളം:റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക.മലപ്പുറം ജില്ലാ റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ റോഡ് 1500മീറ്ററില്‍ ഗോൾഡ്, റിംഗ് 500മീറ്ററില്‍ സിൽവർ, റിംഗ് 1000മീറ്ററില്‍ ബ്രൗൺസ് എന്നീ നേട്ടങ്ങള്‍ കൈവരിച്ച അവനിക റവന്യൂ ഡിസ്റ്റിക് ലെവൽ റോളർ സ്കറ്റിംഗില്‍ റോഡ് 3000മീറ്ററില്‍ ഗോൾഡും, റിംഗ് 1000മീറ്ററില്‍ ഗോൾഡ് മെഡലും നേടിയാണ് ഇരട്ടിമധുരം സമ്മാനിച്ച് നാടിന് അഭിമാനമായത്.രണ്ടു മത്സരാങ്ങളിൽമികച്ച നേട്ടം കൈവരിച്ച അവനിക ഒക്ടോബര്‍ 2,3 തിയ്യതികളില്‍ പാലക്കാട് നടക്കുന്ന സംസ്ഥാനതല റവന്യൂ ഡിസ്റ്റിക് മത്സരത്തിലും ഒക്ടോബര്‍ 24 മുതല്‍ 28 വരെ പെരുമ്പാവൂരില്‍ നടക്കുന്ന സ്റ്റേറ്റ് റോളര്‍ സ്കൈറ്റിഗിലും മലപ്പുറം ജില്ലക്ക് വേണ്ടി മത്സരിക്കും.വട്ടംകുളം ടിഎച്ച്എസ്എസ് സ്കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥിയായായ അവനിക ആലങ്കോട് സ്വദേശിയായ അഖിലേഷ് ശ്രുതി ദമ്പതികളുടെ മകളാണ്.ഓസ്റ്റിൻ വർഗീസ്സ് ആണ് അഭിമാനകരമായ നേട്ടങ്ങള്‍ക്ക് അവനികയെ പരിശീലിപ്പിക്കുന്നത്










