• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

ckmnews by ckmnews
September 26, 2026
in National
A A
ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി മുൻ കേരള ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ജിജി തോംസൺ. കേരള ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനിടെ ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഗ്യാനേഷ് കുമാർ തന്നോട് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ നിർദേശിച്ചുവെന്നാണ് ജിജി തോംസൺ അവകാശപ്പെടുന്നത്. അന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു ഗ്യാനേഷ് കുമാർ. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽനിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാനായിരുന്നു നിർദേശം.

ജിജി തോംസണിന്റെ വാക്കുകൾ: ‘സർവീസിലിരിക്കെ നല്ല സൗഹൃദത്തിലായിരുന്നു ഞങ്ങൾ. വിരമിക്കലിന് ശേഷം എന്താണ് പ്ലാൻ എന്ന് അദ്ദേഹം ചോദിച്ചു. കുട്ടികളുടെ ഭാവി മെച്ചപ്പെടുത്താനുള്ള പരിപാടികൾ ആലോചിക്കുന്നുവെന്നാണ് ഞാൻ മറുപടി നൽകിയത്. അദ്ദേഹം പറഞ്ഞത് 2019-ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുക. എന്നിട്ട് എംപിയാവുക, മന്ത്രിയാവുക, അങ്ങനെ വേണം മുന്നോട്ടുപോവേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. 2016-ലായിരുന്നു അത്. വിമാനയാത്രയ്ക്കിടെയാണ് ഈ സംസാരമുണ്ടായത്. ഞാൻ അപ്പോൾതന്നെ അത് നിഷേധിച്ചു. അന്ന് അദ്ദേഹം കേന്ദ്രസർവീസിലുണ്ടായിരുന്നു.’

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിന്റെ നിഷ്പക്ഷതയും പ്രവർത്തനരീതികളും ചോദ്യം ചെയ്യപ്പെട്ട് ദേശീയ തലത്തിൽ വലിയ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് ജിജി തോംസണിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ഗ്യാനേഷ് കുമാറിനുണ്ടായിരുന്ന രാഷ്ട്രീയ ആഭിമുഖ്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇതിനകംതന്നെ രംഗത്തുവന്നിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ ചാനലിനോടാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.

Related Posts

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
0
ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI
Kerala

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

September 26, 2026
97
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
National

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

September 26, 2026
29
ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി
National

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

September 24, 2026
102
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ
Kerala

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

September 23, 2026
198
ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം
National

ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

September 22, 2026
58
Next Post
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

Recent News

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

September 26, 2026
3
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
2
ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

September 26, 2026
1
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025