• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ckmnews by ckmnews
September 26, 2026
in Kerala, National
A A
ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI
0
SHARES
160
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സെപ്റ്റംബർ 28 തിങ്കൾ മുതൽ 30 ബുധൻ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി എസ്ബിഐ. ഈ ദിവസങ്ങളിൽ എ.ടി.എം സേവന നിരക്കുകൾ എസ്ബിഐ ഒഴിവാക്കി. പണിമുടക്ക് സമയത്ത് ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പണം പിൻവലിക്കുന്നതിനായി രാജ്യത്തെ ഏത് ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അത്തരം ഇടപാടുകൾക്ക് അധിക നിരക്ക് ഈടാക്കില്ലെന്ന് എസ്‌ബി‌ഐ വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ബാങ്ക് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാം.

ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്താം

ബുദ്ധിമുട്ടുകൾ നേരിടാതിരിക്കുന്നതിനായി അടിയന്തര പ്രാധാന്യമുള്ള നേരിട്ടുള്ള ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കാൻ ബാങ്ക് നിർദേശിക്കുന്നു. കൂടാതെ, പണിമുടക്ക് ദിവസങ്ങളിൽ താഴെ പറയുന്ന ഡിജിറ്റൽ, ഓൺ‌ലൈൻ സേവനങ്ങൾ സജീവമായിരിക്കുമെന്നും എസ്.ബി.ഐ അറിയിച്ചു

മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് (YONO, Online SBI)
യു.പി.ഐ സേവനങ്ങൾ
വാട്‌സ്ആപ്പ് ബാങ്കിംഗ്
NEFT, RTGS, IMPS വഴിയുള്ള പണമിടപാടുകൾ

രാജ്യത്തെ എല്ലാ പൊതുമേഖലാ, പ്രാദേശിക ബാങ്കുകളും വരുന്ന ഞായറാഴ്ച്ച സാധാരണ ദിവസങ്ങളിലേതു പോലെ തുറന്നു പ്രവർത്തിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം നിർദേശം നൽകി. പൊതുജനങ്ങൾക്കുള്ള ബാങ്കിങ് സേവനങ്ങൾ മുടങ്ങാതിരിക്കാനാണ് ഈ നടപടി.

തിങ്കൾ മുതൽ ബുധൻ വരെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചതോടെ ഫലത്തിൽ അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യമുണ്ടാവുമായിരുന്നു. നാലാം ശനിയും, ഞായറും കൂടി വരുന്നതോടെയാണിത്. എന്നാൽ ബാങ്ക് പണിമുടക്കിനെ നേരിടാൻ ഞായറാഴ്ച് പ്രവൃത്തി ദിനമാക്കി മാറ്റുകയാണ് സർക്കാർ ചെയ്തത്. ഉയർന്ന തുകയ്ക്കുള്ള പണമിടപാടുകൾ, ചെക്ക് ക്ലിയറിങ് എന്നിവ ഞായറാഴ്ച്ച തന്നെ പൂർത്തിയാക്കാൻ ശ്രമിക്കേണ്ടതാണ്.

Related Posts

സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും
Kerala

സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും

November 9, 2026
51
കമ്പനിയുമായി സാമ്പത്തിക തര്‍ക്കം; ടവറില്‍ കയറി നെറ്റ്‍വര്‍ക്ക് തകരാറിലാക്കിയതിന് യുവാവിനെതിരെ കേസ്
Kerala

കമ്പനിയുമായി സാമ്പത്തിക തര്‍ക്കം; ടവറില്‍ കയറി നെറ്റ്‍വര്‍ക്ക് തകരാറിലാക്കിയതിന് യുവാവിനെതിരെ കേസ്

November 9, 2026
113
സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ
Crime

സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

November 9, 2026
281
സിഐടിയുവിന് പുതിയ നേതൃത്വം; കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറി, വി ശിവൻകുട്ടി ട്രഷറർ, ടി.പി. രാമകൃഷ്ണൻ സംസ്ഥാന പ്രസിഡന്റായി തുടരും
Kerala

സിഐടിയുവിന് പുതിയ നേതൃത്വം; കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറി, വി ശിവൻകുട്ടി ട്രഷറർ, ടി.പി. രാമകൃഷ്ണൻ സംസ്ഥാന പ്രസിഡന്റായി തുടരും

November 9, 2026
27
ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ
National

ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

November 9, 2026
113
റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ
Jobs

റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ

November 9, 2026
157
Next Post
മൂക്കുതല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ‘ന്യൂജനോത്സവം’ കലോത്സവം സമാപിച്ചു

മൂക്കുതല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 'ന്യൂജനോത്സവം' കലോത്സവം സമാപിച്ചു

Recent News

അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

November 12, 2026
1
ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമം; മോഷ്ടാവിനെ സാഹസികമായി പിടികൂടി നാട്ടുകാരൻ

ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമം; മോഷ്ടാവിനെ സാഹസികമായി പിടികൂടി നാട്ടുകാരൻ

November 12, 2026
2
സമരം തുടരുമെന്ന നിലപാടിലുറച്ച് എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍; ഇന്ന് പ്രതിഷേധം കൂടുതല്‍ ശക്തമാകാന്‍ സാധ്യത

സമരം തുടരുമെന്ന നിലപാടിലുറച്ച് എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍; ഇന്ന് പ്രതിഷേധം കൂടുതല്‍ ശക്തമാകാന്‍ സാധ്യത

November 12, 2026
31
എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് കാടഞ്ചേരിയിൽ ഒരുങ്ങുന്നത് കലയുടെ മഹോത്സവം.

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് കാടഞ്ചേരിയിൽ ഒരുങ്ങുന്നത് കലയുടെ മഹോത്സവം.

November 12, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025