ചങ്ങരംകുളം: മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂൾ കലോത്സവമായ ‘ന്യൂജനോത്സവം’ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച കലോത്സവത്തിൻ്റെ ഉദ്ഘാടനം പഞ്ചവാദ്യ രംഗത്തെ നേട്ടത്തിലൂടെ ലിംക ബുക്സ് ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടിയ സഞ്ജയ് ശങ്കരൻ നിർവഹിച്ചു.
പി.ടി.എ. പ്രസിഡൻ്റ് പ്രണവം പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സി.വി. മണികണ്ഠൻ, ഹെഡ്മിസ്ട്രസ് സി.കെ. ജീന, ഡെപ്യൂട്ടി എച്ച്.എം. പി.ജി. രാജി, സലീന അഷ്‌റഫ്, സ്റ്റാഫ് സെക്രട്ടറി ടി.കെ. ജയദേവ്, സീനിയർ അധ്യാപിക ജസീന പി. പോൾ, കലാവേദി സെക്രട്ടറി ഫാത്തിമ മിജുവാദ എന്നിവർ സംസാരിച്ചു.സ്‌കൂൾ പാർലമെൻ്റ് ചെയർപേഴ്‌സൺ ആയിഷ നിദ സ്വാഗതവും കലാവേദി സ്റ്റാഫ് കോർഡിനേറ്റർ പി.എസ്. സംഗീത് ലാൽ നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി വിവിധ വേദികളിൽ നടന്ന കലാമത്സരങ്ങളിൽ ധാരാളം വിദ്യാർഥികൾ മാറ്റുരച്ചു.








