• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഡൽഹിയിൽ മൂടൽമഞ്ഞ് കനക്കുന്നു: വിമാന സർവീസുകൾ റദ്ദാക്കി, ഓറഞ്ച് അലർട്ട്

ckmnews by ckmnews
December 20, 2025
in National
A A
ഡൽഹിയിൽ മൂടൽമഞ്ഞ് കനക്കുന്നു: വിമാന സർവീസുകൾ റദ്ദാക്കി, ഓറഞ്ച് അലർട്ട്
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: ഡൽഹിയിൽ തുടർച്ചയായ ഒമ്പതാംദിനവും കനത്ത മൂടൽമഞ്ഞും വിഷപ്പുകയും കലർന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ തുടരുന്നു. വെള്ളിയാഴ്ച ഡൽഹിയിലെ വായുനിലവാരം, ഗുണനിലവാരസൂചികയുടെ ‘അതീവ ഗുരുതരം’ വിഭാഗത്തിലേക്ക് നീങ്ങുകയും വിമാന സർവീസുകളെ ഇത് സാരമായി ബാധിക്കുകയും ചെയ്തു. പുകമഞ്ഞ് കനത്തതോടെ 700-ലധികം വിമാന സർവീസുകളെയും ബാധിച്ചു. രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ 177-ലധികം സർവീസുകൾ റദ്ദാക്കപ്പെട്ടു.ശനിയാഴ്ച പുലർച്ചെയും കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വായു ഗുണനിലവാര സൂചിക 400 കടക്കുമെന്നാണ് മുന്നറിയിപ്പ്.വെള്ളിയാഴ്ച പുലർച്ചെ സഫ്ദർജംഗ് കാലാവസ്ഥാ സ്റ്റേഷനിൽ കാഴ്ചപരിധി പൂജ്യം മീറ്ററായും പാലത്ത് 50 മീറ്ററായും കുറഞ്ഞതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നഗരത്തിലെ 40 മോണിറ്ററിങ് സ്റ്റേഷനുകളിൽ 11 എണ്ണത്തിലും വായുനിലവാരം അതീവ ഗുരുതരമായ നിലയിലാണ് രേഖപ്പെടുത്തിയത്. ഇതിൽ വിവേക് വിഹാർ (434), ആനന്ദ് വിഹാർ (430) എന്നിവിടങ്ങളിലാണ് ഏറ്റവും മോശമായ മലിനീകരണം റിപ്പോർട്ട് ചെയ്തത്. ഡൽഹി വിമാനത്താവളം യാത്രക്കാർക്കായി പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയം കൃത്യമായി മനസ്സിലാക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ യാത്രക്കാർക്ക് ഭക്ഷണവും റീബുക്കിങ് സൗകര്യങ്ങളും ഉറപ്പാക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർച്ചയായ ഒമ്പതാം ദിവസമാണ് ഡൽഹിയിലെ വായുനിലവാരം ഇത്രയും മോശമായി തുടരുന്നത്. കഴിഞ്ഞ എട്ട് വർഷത്തിനിടയിലെ ഏറ്റവും മലിനമായ ഡിസംബറാണ് കടന്നുപോകുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. താപനില കുറയുന്നത് മലിനീകരണ കണികകൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ കാരണമാകുന്ന ‘ഇൻവേർഷൻ എഫക്റ്റ്’  വർദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണത്തിന് പ്രധാന കാരണമാകുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഇതിന്റെ തോത് ഉയരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിസംബർ മാസത്തിൽ മഴ ലഭിക്കാത്തത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.നിലവിലെ നിയന്ത്രണ നടപടികൾ പരാജയമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, മലിനീകരണം തടയാൻ ശാശ്വതമായ പരിഷ്കാരങ്ങൾ വേണമെന്ന് നിർദ്ദേശിച്ചു. നഗരങ്ങളിലെ ഗതാഗതം, വ്യവസായങ്ങളിൽ നിന്നുള്ള മലിനീകരണം, വൈക്കോൽ കത്തിക്കൽ എന്നിവയിൽ കേന്ദ്രീകൃതമായ നടപടികൾ വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ വേണമെന്നും കോടതി വ്യക്തമാക്കി.

Related Posts

‘എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’: സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി
National

‘എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’: സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി

October 12, 2026
41
രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു
Crime

രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു

October 12, 2026
250
‘ചലോ ദില്ലി’, സമരത്തിരയിൽ രാജ്യതലസ്ഥാനം; പ്രതിഷേധ മാർച്ചുമായി ഇന്ത്യാ സഖ്യം സുപ്രീം കോടതിയിലേക്ക്
National

‘ചലോ ദില്ലി’, സമരത്തിരയിൽ രാജ്യതലസ്ഥാനം; പ്രതിഷേധ മാർച്ചുമായി ഇന്ത്യാ സഖ്യം സുപ്രീം കോടതിയിലേക്ക്

October 12, 2026
33
ജന്തര്‍ മന്തര്‍ പ്രതിഷേധ സ്ഥലമല്ലെന്ന് കേന്ദ്രം; പകരം മറ്റ് മൂന്നിടങ്ങള്‍, ഉത്തരവിറക്കി
National

ജന്തര്‍ മന്തര്‍ പ്രതിഷേധ സ്ഥലമല്ലെന്ന് കേന്ദ്രം; പകരം മറ്റ് മൂന്നിടങ്ങള്‍, ഉത്തരവിറക്കി

October 12, 2026
77
‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി
National

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

October 12, 2026
24
സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
97
Next Post
ഇന്നലേയും ഞാൻ സന്ദേശത്തിലെ ഡയലോഗുകൾ പറഞ്ഞു, ബഹുമുഖ പ്രതിഭയ്ക്ക് വിട- വി.ഡി. സതീശൻ

ഇന്നലേയും ഞാൻ സന്ദേശത്തിലെ ഡയലോഗുകൾ പറഞ്ഞു, ബഹുമുഖ പ്രതിഭയ്ക്ക് വിട- വി.ഡി. സതീശൻ

Recent News

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

October 13, 2026
324
ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

October 13, 2026
22
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

October 13, 2026
48
മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

October 13, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025