• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി

cntv team by cntv team
July 29, 2026
in National
A A
അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി
0
SHARES
137
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സമരത്തിനിടെ ആക്രമിക്കപ്പെട്ട ഓരോ വിദ്യാര്‍ത്ഥിക്കും നീതി ലഭ്യമാക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് പ്രതിപക്ഷം നല്‍കുന്ന ഉറപ്പാണെന്നും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരാവുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അമിത് ഷായെ പുറത്താക്കണമെന്നും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര സമിതി വിഷയം അന്വേഷിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഒരു രാത്രി കൊണ്ട് സെല്‍ഫി വീഡിയോ ഇട്ടാല്‍ ജെന്‍ സി വിദ്യാര്‍ത്ഥികളോട് സംവദിക്കാമെന്നാണ് പ്രധാനമന്ത്രി കരുതുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘പ്രതിപക്ഷ നേതാവിന് ലോക്‌സഭയില്‍ സംസാരിക്കാന്‍ അവസരമില്ല. നിരവധി തവണ മൈക്ക് ഓണ്‍ ചെയ്യാന്‍ സ്പീക്കറോട് അപേക്ഷിച്ചു. കിരണ്‍ റിജിജുവിനും രാജ്‌നാഥ് സിംഗിനും സംസാരിക്കാന്‍ അനുമതിയുണ്ടായിരുന്നു. എനിക്ക് അനുമതിയില്ല. കാരണം ഞാന്‍ അമിത് ഷായെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന ക്രൂരതയ്ക്ക് കാരണം അമിത് ഷാ ആണെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ മാപ്പുപറഞ്ഞാല്‍ സംസാരിക്കാന്‍ അനുമതി നല്‍കാമെന്നവര്‍ പറഞ്ഞു. എന്നാല്‍ ഞാനൊരിക്കലും ബിജെപിയോടും ആര്‍എസ്എസിനോടും മാപ്പുപറയില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും’: രാഹുല്‍ ഗാന്ധി പറഞ്ഞു.വിദ്യാര്‍ത്ഥികളെ തെരുവില്‍ ക്രൂരമായാണ് കൈകാര്യം ചെയ്തതെന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വരെ കുട്ടികളെ ആക്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. ‘ആണി തറച്ച ലാത്തി ഉപയോഗിച്ചാണ് കുട്ടികളെ തല്ലിയത്. ഉദ്യോഗസ്ഥര്‍ യൂണിഫോമിലല്ലാതെ വന്നു. അമിത് ഷാ ഉദ്യോഗസ്ഥരെ ഫോണില്‍ വിളിക്കുന്നത് ഞാന്‍ നേരില്‍ കണ്ടതാണ്. തെരുവില്‍ നടന്നതിനെക്കുറിച്ച് കൃത്യമായി അമിത് ഷായ്ക്ക് അറിയാമായിരുന്നു. സേനയ്ക്ക് ഇത്തരം നടപടികള്‍ക്ക് ഉത്തരവ് നല്‍കുന്നത് ആഭ്യന്തര മന്ത്രിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ചതിന് ഉത്തരവാദി അമിത് ഷായാണ്. പൊലീസ് അതിക്രമം അറിഞ്ഞിട്ടില്ല എന്നാണ് ഷാ പറയുന്നതെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവുകേടാണ്. സേനകളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത് അമിത് ഷായോടാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭ്യമാക്കണം. സംഭവിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുളള മാന്യത എങ്കിലും കാണിക്കണം’: രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.ചോദ്യപേപ്പര്‍ ചോര്‍ച്ച ബില്ലില്‍ കുറ്റക്കാരെ ശിക്ഷിക്കും എന്ന് മാത്രമാണ് പറയുന്നതെന്നും ബില്‍ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച ചെയ്യാന്‍ ഒന്നുമില്ലാത്ത ബില്ലാണ് അതെന്നും രാഹുല്‍ പറഞ്ഞു. ‘സര്‍ജറി വേണ്ട സ്ഥലത്ത് ബാന്‍ഡ് എയ്ഡ് ഒട്ടിക്കും. ഈ ബില്ലിനെ ബാന്‍ഡ് എയ്ഡ് എന്നും പറയാന്‍ പറ്റില്ല. വിദ്യാര്‍ത്ഥികളോട് നിങ്ങള്‍ എന്താണ് ചെയ്തത് എന്നതാണ് പ്രശ്‌നം. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ഒന്നുമില്ലാത്ത ബില്ലാണിത്. ശിക്ഷ മാത്രം ഇരട്ടിപ്പിക്കുന്നു’ രാഹുല്‍ പറഞ്ഞു. പ്രതിഷേധം ഉയര്‍ത്തിയ വിദ്യാര്‍ത്ഥികളെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും അവരുടെ മാതാപിതാക്കള്‍ക്ക് ഇല്ലാതെ പോയ ധൈര്യം അവര്‍ക്കുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അമിത് ഷാ രാജിവയ്ക്കും വരെ പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Related Posts

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ
National

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

September 9, 2026
25
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
498
‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി
National

‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി

September 8, 2026
71
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
National

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

September 7, 2026
90
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്
Crime

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
541
ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്
Jobs

ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്

September 5, 2026
82
Next Post
ഓര്‍മ്മശക്തി കൊണ്ട് വിസ്മയം തീര്‍ത്ത് സൂനി ഐന്‍’നൂറിലധികം വിഷയങ്ങൾ അതിവേഗം തിരിച്ചറിഞ്ഞാണ് 2 വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്

ഓര്‍മ്മശക്തി കൊണ്ട് വിസ്മയം തീര്‍ത്ത് സൂനി ഐന്‍'നൂറിലധികം വിഷയങ്ങൾ അതിവേഗം തിരിച്ചറിഞ്ഞാണ് 2 വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്

Recent News

ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.7 9 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്

ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.7 9 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്

September 12, 2026
2
നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്; ചൈനയുടെ പിന്തുണയ്ക്ക് നന്ദിയെന്ന് നരേന്ദ്രമോദി

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്; ചൈനയുടെ പിന്തുണയ്ക്ക് നന്ദിയെന്ന് നരേന്ദ്രമോദി

September 12, 2026
4
ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

September 12, 2026
6
ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും

ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും

September 12, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025