ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിലെ നാഷണൽ സർവീസ് സ്കീമിന്റെ (NSS) ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘തളിർ’ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ സ്കൂളിൽ ഒരുക്കിയ മൈക്രോഗ്രീൻ കൃഷിയുടെ വിളവെടുപ്പ് നടത്തി.
സ്കൂളിലെ ബോട്ടണി അധ്യാപിക ക്രിസ്റ്റീന ടി. ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ ബോധവത്കരണ ക്ലാസിൽ നിന്ന് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾ മൈക്രോഗ്രീൻ കൃഷി ആരംഭിച്ചത്. വിളവെടുപ്പ് പരിപാടി സ്കൂൾ പ്രിൻസിപ്പൽ വില്ലിംഗ്ടൺ പി. വി. ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ സജ്ന എസ്. പരിപാടിയുടെ ഏകോപനം നിർവഹിച്ചു.വിളവെടുത്ത മൈക്രോഗ്രീൻ ഉപയോഗിച്ച് വിദ്യാർത്ഥികൾ വിവിധ പോഷകസമൃദ്ധമായ ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കി. തുടർന്ന് ഈ വിഭവങ്ങൾ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും കുറഞ്ഞ സ്ഥലത്തും ചെലവിലും കൃഷി ചെയ്യാമെന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനും ഈ പ്രവർത്തനം സഹായകമായി.കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനും ‘തളിർ’ പദ്ധതി പ്രചോദനമായി.







