എടപ്പാള്‍:യുവജനങ്ങളിലെ ലഹരി ഉപയോഗം സമൂഹത്തെ കാർന്നുതിന്നുന്ന കാൻസറായി മാറിക്കഴിഞ്ഞതായി വി.എസ്. ജോയി എംഎൽഎ ലഹരി ഉപയോഗം കുടുംബാന്തരീക്ഷം തകർക്കുന്നതിനൊപ്പം യുവജനങ്ങളിൽ കുറ്റകൃത്യപ്രവണതകളും കൊലപാതക മനോഭാവവും വർധിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.എടപ്പാൾ നാട്ടു നന്മ മലപ്പുറം മൈ ഭാരതിന്റെ സഹകരണത്തിൽ തൃക്കണാപുരം ഫിനാറ്റിൽ വെച്ച് സംഘടിപ്പിച്ച അയൽപക്ക പാർലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ യുവസമൂഹത്തെ ഇത്തരം പ്രവണതകളിൽനിന്ന് മോചിപ്പിക്കുന്നതിന് കാലഘട്ടത്തിനനുസൃതമായ ക്രിയാത്മക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ ഗ്രാമീണ സംഘടനകൾ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.സത്യൻ കണ്ടനകം അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. വർഗ്ഗിസ് പോൾ മുഖ്യപ്രഭാഷണം നടത്തി. തവനൂർ പഞ്ചായത്ത് വാർഡ് മെമ്പർ ഐ.ജി.ജിജിനി,അഡ്വ: എ എം രോഹിത് , കെ.പി ഉഷാകുമാരി , ഹാഷിം പള്ളി യാലിൽ ,മിസ് നഷെറിൻ ,മുഹമ്മത് മുസമ്മൽ ,എസ് ലക്ഷ്മി ദേവി എന്നിവർ സംസാരിച്ചു.






