എടപ്പാള്‍:സബ് ജില്ലാ കലോത്സവത്തിന്റെ മുന്നോടിയായി കാലടി ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന കാടഞ്ചേരി പ്രദേശത്തു നടന്നു.ഹെൽത്ത് ഇൻസ്പെക്ടർ മധുവിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ കാടഞ്ചേരി സ്കൂളും പരിസര പ്രദേശങ്ങളിലെ കടകളും പരിശോധിച്ചു.കലോത്സവത്തിന്റെ ഭാഗമായി പകർച്ചാവ്യാധി പ്രതിരോധത്തിനായി സ്കൂൾ അധികൃതർ സ്വീകരിക്കേണ്ട കാര്യങ്ങളെ കുറിച്ചു നിർദേശങ്ങൾ നൽകി.ശുചിത്വ മാനദന്ധങ്ങൾ പാലിക്കാത്ത കടകൾക്ക് നോട്ടീസ് നൽകി. തുടർ ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്വപ്ന, മേഖല, കൃഷ്ണവേണി, പ്രവീൺ ആരോഗ്യപ്രവർത്തകൻ ഐൻസ്റ്റീൻ വർഗീസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.







