• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഐഷി ഘോഷിന് ആശ്വാസം; ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി പട്യാല ഹൗസ് കോടതി

cntv team by cntv team
July 30, 2026
in National
A A
ഐഷി ഘോഷിന് ആശ്വാസം; ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി പട്യാല ഹൗസ് കോടതി
0
SHARES
40
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിന് എതിരായ നീക്കത്തില്‍ ഡല്‍ഹി പൊലീസിന് തിരിച്ചടി. ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി പട്യാല ഹൗസ് കോടതി സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിന് ഐഷിക്ക് ആയിരം രൂപ പിഴ ചുമത്തി. കഴിഞ്ഞ ദിവസം ഡല്‍ഹി പട്യാല ഹൗസ് കോടതി അറസ്റ്റ് സ്റ്റേ ചെയ്തിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചതിലാണ് ഐഷിക്കെതിരായ അറസ്റ്റ് വാറണ്ട് റദ്ദാക്കിയത്. ഐഷിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം ശക്തമാക്കിയ പൊലീസിന് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.2021ല്‍ ഡല്‍ഹിയിലെ ബംഗ്ലാ ഭവനിലേക്ക് നടത്തിയ മാര്‍ച്ചിലെ കേസിലാണ് എകെജി ഭവനിലേക്ക് ഐഷിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയത്. പിന്നാലെ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് അറസ്റ്റ് വാറന്റ് കോടതി റദ്ദാക്കിയത്. ഇന്ന് കേസ് പരിഗണിക്കുന്നത് വരെ ഐഷിയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ന് ഐഷി ഘോഷ് കോടതിയില്‍ നേരിട്ട് ഹാജരായി.

അതേസമയം, പൊലീസ് നടപടിയില്‍ ദുരൂഹത ആരോപിച്ച ഐഷി ഘോഷ്,, തങ്ങളുടെ ഫോണുകളും മെയിലുകളും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുവെന്ന സംശയവും ഉന്നയിച്ചിരുന്നു. തങ്ങള്‍ പരസ്പരം അയക്കുന്ന സന്ദേശങ്ങള്‍ പോലീസ് അറിയുന്നു. പലതും ലീക്ക് ആവുന്നു. പഴയ കേസുകള്‍ ആയുധമാക്കുകയാണ്. സമരക്കാരെ ലക്ഷ്യമിടുന്നു. ചോദ്യങ്ങള്‍ ചോദിച്ചവരെ അടിച്ചമര്‍ത്തുന്നു. തനിക്കെതിരെ പട്യാല ഹൗസ് കോടതിയില്‍ 12 കേസുകള്‍ ഉണ്ട്. നിരവധി വാറണ്ട് വന്നിട്ടുണ്ട്. എന്നാല്‍് ഇങ്ങനെ ഒരു അനുഭവം ഇതാദ്യമാണ്. ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. കോടതികള്‍ സ്വതന്ത്രമായി നിക്ഷപക്ഷമായി പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ കോടതിയുടെ നടപടികളില്‍ ഇടപെടരുത് – ഐഷി ഘോഷ് ഇന്നലെ പറഞ്ഞു.

Related Posts

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു
Crime

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

September 14, 2026
274
ലൈംഗിക പീഡനക്കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി
National

ലൈംഗിക പീഡനക്കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി

September 14, 2026
31
റഷ്യയുടെ ഇവോൾഗ ഇന്ത്യയിലേക്ക്, ട്രെയിനുകൾ ഇനി 360 കിലോ മീറ്ററിൽ കുതിക്കും; നടപ്പിലാക്കുന്നത് വമ്പൻ പദ്ധതി
National

റഷ്യയുടെ ഇവോൾഗ ഇന്ത്യയിലേക്ക്, ട്രെയിനുകൾ ഇനി 360 കിലോ മീറ്ററിൽ കുതിക്കും; നടപ്പിലാക്കുന്നത് വമ്പൻ പദ്ധതി

September 14, 2026
39
‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ
National

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

September 9, 2026
26
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
511
‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി
National

‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി

September 8, 2026
72
Next Post
വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസ്; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസ്; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം

Recent News

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

September 14, 2026
4
ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

September 14, 2026
1
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
256
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
145
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025