കുന്നംകുളം പന്നിത്തടത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ വാഹനത്തിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നം പിടികൂടി. അപകടം നടന്നയുടൻ വാഹനത്തിൽ ഉണ്ടായിരുന്നവർ ചാക്കുകൾ സമീപത്തെ പൊന്ത കാട്ടിലേക്ക് വലിച്ചെറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടു.വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്കെതിരെ പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വാഹനവും തൊണ്ടി മുതലും എരുമപ്പെട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.










