• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

വാഹന കൈമാറ്റം: ആധാർ നിർബന്ധമാക്കി കേന്ദ്രം, കൈക്കൂലിയടക്കം തടയാൻ നിർണായക നീക്കം

cntv team by cntv team
July 31, 2026
in National
A A
വാഹന കൈമാറ്റം: ആധാർ നിർബന്ധമാക്കി കേന്ദ്രം, കൈക്കൂലിയടക്കം തടയാൻ നിർണായക നീക്കം
0
SHARES
120
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ആധാർ നിർബന്ധമാക്കി. ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പരിലേക്ക് വരുന്ന ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ ഉടമസ്ഥാവകാശ കൈമാറ്റം നടക്കുകയുള്ളൂ. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് മാറ്റമെന്ന് സോഫ്റ്റ്‌വെറിന്റെ ചുമതലയുള്ള നാഷണൽ ഇൻഫോർമാറ്റിക് സെന്റർ (എൻ.ഐ.സി) മോട്ടോർവാഹനവകുപ്പിനെ അറിയിച്ചു.

വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നതിന് രാജ്യവ്യാപകമായിട്ടാണ് മാറ്റംവരുത്തിയത്. മോട്ടോർവാഹനവകുപ്പ് ഓഫീസുകളിലെ അഴിമതിക്കും ഇത് തടയിടും. ആധാർ അധിഷ്ഠിത സേവനമായി മാറ്റിയതോടെ അപേക്ഷയുടെ പകർപ്പ് ഓഫീസിൽ എത്തിക്കേണ്ടതില്ല. പൂർണമായും ഓൺലൈൻ സേവനമായ ഫേസ്ലെസ് സംവിധാനത്തിലേക്ക് മാറി. പുതിയ സംവിധാനത്തിൽ ഇടനിലക്കാരുടെ അപേക്ഷകൾ തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. ഇടനിലക്കാരുടെ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കി കൈക്കൂലി വാങ്ങുന്നത് ഇതോടെ അവസാനിക്കും.

വാഹനരേഖകളിൽ ആധാർ ബന്ധിപ്പിക്കാത്തവർ ഉടൻ അത് ചെയ്യേണ്ടിവരും. ആധാറിലും വാഹന രജിസ്ട്രേഷൻ രേഖകളിലും ഉടമയുടെ പേര് ഒരുപോലെയല്ലെങ്കിൽ ബന്ധിപ്പിക്കാൻ കഴിയില്ല. ഇതിന് മുന്നോടിയായി ആധാറിൽ ഉള്ളതുപോലെ വാഹന രേഖകളിലെ ഉടമയുടെ പേരും മാറ്റണം. ഇതിന് പ്രത്യേകം അപേക്ഷ നൽകണം. ആധാറിലെ മൊബൈൽ നമ്പർ പ്രവർത്തനക്ഷമല്ലാത്തവർ പുതിയ മൊബൈൽ നമ്പർ ചേർത്തശേഷം വാഹന രേഖകളുമായി കൂട്ടിയോജിപ്പിക്കണം.

അതേസമയം 2018 ന് മുൻപ് സ്മാർട്ട് മൂവ് സോഫ്റ്റ്‌വെറിൽ രജിസ്ട്രർ ചെയ്ത വാഹനങ്ങൾക്ക് മൊബൈൽ ഒ.ടി.പി സംവിധാനം താത്കാലികമായി നിലനിർത്തിയിട്ടുണ്ട്. ‘വാഹനി’ൽ ഒരു സേവനമെങ്കിലും ചെയ്തുകഴിഞ്ഞാൽ പിന്നെ ആധാറിലേക്ക് മാറും.

മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽവരുന്ന 40 ശതമാനം അപേക്ഷകളും ഉടമസ്ഥാവകാശ കൈമാറ്റമാണ്. ഇത് ഓൺലൈനാകുന്നതോടെ ഓഫീസിലെ ജോലിഭാരവും ഗണ്യമായി കുറയും. വാഹന രേഖകളിലെ വായ്പാ വിവരങ്ങൾ ഒഴിവാക്കുന്നതും ഫേസ് ലെസ് ആക്കിയിട്ടുണ്ട്. അപേക്ഷ സമർപ്പിച്ചാലുടൻ ധനകാര്യസ്ഥാപനത്തിന് ഓൺലൈനിൽ അറിയിപ്പ് പോകും. കുടിശ്ശിക ഇല്ലെന്ന് അവർ അറിയിച്ചാലുടൻ സോഫ്റ്റ്‌വെർ വായ്പാവിവരങ്ങൾ നീക്കം ചെയ്യും.

Related Posts

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു
Crime

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

September 14, 2026
275
ലൈംഗിക പീഡനക്കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി
National

ലൈംഗിക പീഡനക്കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി

September 14, 2026
31
റഷ്യയുടെ ഇവോൾഗ ഇന്ത്യയിലേക്ക്, ട്രെയിനുകൾ ഇനി 360 കിലോ മീറ്ററിൽ കുതിക്കും; നടപ്പിലാക്കുന്നത് വമ്പൻ പദ്ധതി
National

റഷ്യയുടെ ഇവോൾഗ ഇന്ത്യയിലേക്ക്, ട്രെയിനുകൾ ഇനി 360 കിലോ മീറ്ററിൽ കുതിക്കും; നടപ്പിലാക്കുന്നത് വമ്പൻ പദ്ധതി

September 14, 2026
39
‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ
National

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

September 9, 2026
26
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
511
‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി
National

‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി

September 8, 2026
72
Next Post
തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു

തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു

Recent News

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

September 14, 2026
4
ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

September 14, 2026
1
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
256
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
148
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025