ചങ്ങരംകുളം:പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെയും പ്രയോജനങ്ങളെപ്പറ്റിയും അവയുടെ കൃഷി രീതികളെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ യു എ എം ജി എൽ പി എസ് വടക്കുംമുറിയിൽ കുരുന്നു തോട്ടം എന്ന പേരിൽ സജ്ജമാക്കിയ സ്കൂൾ ന്യൂട്രീഷൻ ഗാർഡൻ നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മിസിരിയ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ പ്രഷീദ് കെ വി സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് സൈഫുദ്ദീൻ എം കെ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഉഷ വി അസിസ്റ്റൻറ് കൃഷി ഓഫീസർ ദേവി സി പി അഗ്രികൾച്ചറൽ അസിസ്റ്റൻറ് പ്രിയ എ കെ എസ് എം സി ചെയർമാൻ ഇസ്മായിൽ പി എം എക്സിക്യൂട്ടീവ് അംഗങ്ങളായ സുരഭി സൽമത്ത് അശ്വനി ജിൻഷ അധ്യാപകരായ അബ്ദുൽ നാസർ പി എം അർജുൻ പി മഞ്ജു എം സിജ യു കെ സന്ധ്യ സി എൻ എന്നിവർ പ്രസംഗിച്ചു.സ്കൂൾ ലീഡർ അസിക സി നന്ദി രേഖപ്പെടുത്തി.
 
			 
			










