തീയേറ്ററുകളില്‍ വൻ കളക്ഷൻ നേടി മുന്നേറുകയാണ് റിഷഭ് ഷെട്ടിയുടെ കാന്താര: ചാപ്റ്റർ വണ്‍. അതിനിടെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രമിപ്പോള്‍. ചത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതകഥയെ ആസ്പദമാക്കി വിക്കി കൗശൽ, ലക്ഷ്മൺ ഉടേക്കർ എന്നിവർ ചേർന്ന് ഒരുക്കിയ ഛാവയുടെ ആകെ ബോക്‌സ് ഓഫീസ് കളക്ഷൻ മറികടന്നിരിക്കുകയാണ് ചിത്രമിപ്പോള്‍. 2025ല്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമാണ് ഛാവ. ഇതോടുകൂടി ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന ചിത്രമായിരിക്കുകയാണ് കാന്താര: ചാപ്റ്റര്‍ വണ്‍.
ഛാവയുടെ ആകെ കളക്ഷൻ 601.54 കോടിയായിരുന്നു. കാന്താര തീയേറ്ററില്‍ റിലീസ് ചെയ്ത് 29 ദിവസം കൊണ്ട് 2.38 കോടിയാണ് കളക്ഷൻ നേടിയത്. നിലവില്‍ 601.68 കോടിയാണ് ചിത്രത്തിൻ്റെ ആകെയുള്ള ബോക്സോഫീസ് കളക്ഷൻ. പിന്നാലെ ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താൻ കാന്താരയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച, ശ്രദ്ധാ കപൂർ – രാജ്കുമാർ റാവൂ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സ്ത്രീ 2വിൻ്റെ കളക്ഷനെയും കാന്താര ചാപ്റ്റര്‍ 1 മറികടന്ന് ഇന്ത്യൻ സിനിമയിലെ എട്ടാമത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറി.
2022ലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം കാന്താരയുടെ തുടർച്ചയായ കാന്താര 2, റിലീസിൻ്റെ ആദ്യ ആഴ്ചയിൽ തന്നെ അത്ഭുതകരമായ തുടക്കമാണ് കാഴ്ചവെച്ചത്. ആദ്യ ആഴ്ചയിൽ ചിത്രം 337.4 കോടിയാണ് കളക്ഷൻ നേടിയത്. രണ്ടാമത്തെ ആഴ്ചയിൽ ചിത്രം 147.85 കോടി കൂടി നേടി. മൂന്നാം ആഴ്ചയിൽ 78.85 കോടിയും നാലാമത്തെ ആഴ്ചയില്‍ 37.58 കോടി കൂടി നേടി ചിത്രം 600 കോടി കടക്കുകയായിരുന്നു. അതിനൊപ്പം ഛാവായുടെ കളക്ഷനെയും മറികടന്ന് 2025ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി കാന്താര 2 മാറി.
 
			 
			







