ചാലിശ്ശേരി
സെൻറ് പീറ്റേഴ്സ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ
കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധ പെരുന്നാളിന്റെ ഭാഗമായി തൃശ്ശൂർ ഭദ്രാസനം കുന്നംകുളം മേഖലാ ജെക്കബെറ്റ് സിറിയൻ യൂത്ത് അസോസിയേഷൻ്റെ നേതൃത്വത്തിൽ സൗജന്യ ഡയാലിസിസ് സഹായ നിധി വിതരണം നടത്തി.മേഖലക്ക് കീഴിലുള്ള പെങ്ങാമുക്ക് ,ആര്യപാടം യൂണിറ്റ് തലങ്ങളിലും ഡയാലിസിസ് സഹായനിധി വിതരണം നടത്തി.മേഖലാ സെക്രട്ടറി ജോബിൻ വി. ജോണി, മേഖലാ വൈസ് പ്രസിഡൻറ് ബ്രിട്ട്ലി പി. ബാബു എന്നിവർ ചേർന്ന് ചാലിശ്ശേരി യൂണിറ്റ് സെക്രട്ടറി സ്റ്റിനോയ്ക്ക് സഹായനിധി കൈമാറി.മേഖലാ പ്രസിഡൻറ് ഫാ. ബേസിൽ കൊല്ലാർമാലി,മീഡിയ കോർഡിനേറ്റർ എബിൻ ശലമോൻ, ട്രഷറർ റൈവിൻ വിറ്റി,ഭദ്രാസന ജോയിൻറ് സെക്രട്ടറി കെ. എസ് സുവിൻ കെ.എസ് ,ജോയിൻറ് സെക്രട്ടറിമാരായ വിബിൻ പി. ബാബു,എബീന ഗീവർ ടിഎന്നിവർ സംസാരിച്ചു
 
			 
			










