ഭാരതപ്പുഴ- ബിയ്യം കായല്‍ സംയോജന പദ്ധതി യാഥാര്‍ഥ്യമാവുന്നു. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പദ്ധതി പൂര്‍ത്തിയാവുന്നതോടെ, പൊന്നാനി- തൃശൂര്‍ മേഖലകളില്‍ വേനല്‍ക്കാലത്തെ ജലക്ഷാമത്തിന് പരിഹാരമാകും.
മലപ്പുറം, തൃശൂര്‍ ജില്ലകളിലെ രണ്ട് നഗരസഭകളിലും പത്തിലേറെ പഞ്ചായത്തുകളിലും ബിയ്യം കായലിനോടും നൂറടിത്തോടിനോടും ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതിയാണിത്. 35.80 കോടി രൂപ നബാര്‍ഡ് ഫണ്ട് വകയിരുത്തിയാണ് പദ്ധതിയുടെ നിര്‍മാണം നടത്തുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ പുഞ്ച കൃഷിക്കായി വെള്ളം ശേഖരിക്കാനും ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനും പദ്ധതി സഹായകമാവും.
ബിയ്യം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പി നന്ദകുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. അഞ്ച് പതിറ്റാണ്ടായുള്ള കാത്തിരിപ്പിന്റെ ഫലമാണ് ഇതെന്ന് എം എല്‍ എ പറഞ്ഞു. ചടങ്ങില്‍ എ സി മൊയ്തീന്‍ എം എല്‍ എ, ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ അജ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു
 
			 
			







