മാറഞ്ചേരി:താമലശ്ശേരി സ്വദേശിനി ഡോ. മിമിഷാ എം. പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി പാലക്കാട്) യിൽ നിന്ന് “Underwater Acoustical Signal Processing” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് (പിഎച്ചഡി) കരസ്ഥമാക്കി.മേനകത്ത് മോഹനന്റെയും,പ്രസന്നയുടെയും മകളാണ്.വയനാട് മീനങ്ങാടി സ്വദേശിയും നെറ്റ്‌വർക്ക് എഞ്ചിനീയറുമായ അഖിൽ കീഴാനിക്കൽ ആണ് മിമിഷയുടെ ഭർത്താവ്.മകൾ മിഹിഖ
മിമിഷയുടെ പ്രാഥമിക വിദ്യാഭ്യാസം താമരശ്ശേരി എ.എം.എൽ.പി സ്കൂളിൽ ആരംഭിച്ച്, എരമംഗലം സി.എം.എം യു.പി സ്കൂൾ,പൊന്നാനി ഗേൾസ് ഹൈസ്കൂൾ, എം.ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലൂടെയായിരുന്നു. തുടർന്ന് ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ശ്രീകൃഷ്ണപുരം,തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ നിന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി.
 
			 
			










