ചങ്ങരംകുളം:ബിജെപി ആലംകോട് പഞ്ചായത്ത് കമ്മിറ്റി ചങ്ങരംകുളത്ത് ഉപവാസ സമരം സംഘടിപ്പിച്ചു.ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ നടന്ന ഉപവാസം ബിജെപി മുന്‍ പാലക്കാട് ജില്ലാ പ്രസിഡണ്ട് കെഎം ഹരിദാസ് ഉദ്ഘാടനം ചെയ്തു.മലപ്പുറം വെസ്റ്റ് ഉപജില്ല അധ്യക്ഷന്‍ മനോജ് പാറശ്ശേരി മുഖ്യപ്രഭാഷണം നടത്തി.വ്യാഴാഴ്ച കാലത്ത് 10 മുതല്‍ വൈകിയിട്ട് 5 വരെയാണ് ബിജെപി നേതാക്കള്‍ ഉപവാസ സമരം നടത്തിയത്.ഇടത് വലത് വര്‍ഗ്ഗീയ പ്രീണനം അവസാനിപ്പിക്കുക,പൊതുസ്മശാനം ജനങ്ങള്‍ക്ക് വിട്ട് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ബിജെപി ഉപവാസം സംഘടിപ്പിച്ചത്.ബിജെപി നേതാക്കളായ ടി ഗോപാലകൃഷ്ണന്‍,രജിതന്‍ പന്താവൂര്‍,കൃഷ്ണന്‍ പാവിട്ടപ്പുറം,റിനില്‍ കാളാച്ചാല്‍ എന്നിവരാണ് ഉപവാസ സമരത്തില്‍ പങ്കെടുത്തത്.ശിവദാസന്‍ പെരുമുക്ക് അധ്യക്ഷത വഹിച്ചു.ബിജെപിയുടെയും യുവമോര്‍ച്ചയുടെയും മറ്റു പ്രമുഖ നേതാക്കളും സമരത്തില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു
 
			 
			










